ThiruvananthapuramKeralaNattuvarthaLatest NewsNews

കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി പ്രചരണം നടത്തുന്നത് വിരോധാഭാസം: സിപിഎം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി നേടിയതിനുശേഷമാണ് സില്‍വര്‍ ലൈനിന്റെ സര്‍വേ നടപടി ആരംഭിച്ചതെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ ഒരു പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി തന്നെ പ്രചരണം നടത്തുന്ന വിരോധാഭാസത്തിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സാക്ഷ്യംവഹിച്ചതെന്നും സില്‍വര്‍ ലൈനിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നടത്തുന്ന ഇടപെടലുകള്‍ ഫെഡറല്‍ തത്വത്തിന്റെ ലംഘനമാണെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

സില്‍വര്‍ലൈനിന്റെ സാമൂഹ്യാഘാത പഠനത്തിന് സുപ്രീംകോടതിയും അനുമതി നല്‍കിയിട്ടുണ്ടെന്നും സുപ്രീംകോടതി അനുമതി നല്‍കിയ ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി രംഗത്തിറങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

നാടിന്റെ വികസനത്തിന് സഹായകരമായ നിലപാട് സ്വീകരിക്കേണ്ട കേന്ദ മന്ത്രിമാര്‍ അതിനെതിരെ പുറംതിരിഞ്ഞ് നില്‍ക്കുന്ന അസാധാരണ അനുഭവത്തിനാണ് നാട് സാക്ഷ്യം വഹിച്ചിരിക്കുന്നത്. വികസനത്തിന് താല്‍പ്പര്യമുള്ള കേരളത്തിലെ ജനത ഇത്തരം സങ്കുചിത രാഷ്ട്രീയ നാടകങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുമെന്നതിന്റെ തെളിവുകൂടിയാണ് മുരളീധരനെതിരായി ഉയര്‍ന്നുവന്ന പ്രതിഷേധമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

സിപിഎം പ്രസ്താവനയുടെ പൂർണ്ണരൂപം;

വ്യാഴാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ: ജാഗ്രത നിര്‍ദ്ദേശങ്ങളുമായി കാലാവസ്ഥാവകുപ്പ്

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

സിൽവർലൈനിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ നടത്തുന്ന ഇടപെടലുകൾ ഫെഡറൽ തത്വത്തിന്റെ ലംഘനം കൂടിയാണ്. കേന്ദ്ര സർക്കാരിന്റെ തത്വത്തിലുള്ള അനുമതി നേടിയതിനുശേഷമാണ് സിൽവർലൈനിന്റെ സർവ്വേ നടപടി ആരംഭിച്ചത്. കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ ഒരു പ്രോജക്ടിനെതിരെ കേന്ദ്രമന്ത്രി തന്നെ പ്രചരണം നടത്തുന്ന വിരോധാഭാസത്തിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷ്യംവഹിച്ചത്. സിൽവർലൈനിന്റെ സാമൂഹ്യആഘാത പഠനത്തിന് സുപ്രീംകോടതിയും അനുമതി നൽകിയിട്ടുണ്ട്. സുപ്രീംകോടതി അനുമതി നൽകിയ ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി രംഗത്തിറങ്ങുന്ന വിരോധാഭാസമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിഞ്ഞു കിട്ടിയ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് കൊല്ലപ്പെട്ട ജിഷയുടെ മാതാവ്

നാടിന്റെ വികസനത്തിന് സഹായകരമായ നിലപാട് സ്വീകരിക്കേണ്ട കേന്ദ മന്ത്രിമാർ അതിനെതിരെ പുറംതിരിഞ്ഞ് നിൽക്കുന്ന അസാധാരണ അനുഭവത്തിനാണ് നാട് സാക്ഷ്യംവഹിച്ചിരിക്കുന്നത്. വികസനത്തിന് താൽപ്പര്യമുള്ള കേരളത്തിലെ ജനത ഇത്തരം സങ്കുചിത രാഷ്ട്രീയ നാടകങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെ ടുത്തുമെന്നതിന്റെ തെളിവുകൂടിയാണ് മുരളീധരനെതിരായി ഉയർന്നുവന്ന പ്രതിഷേധം.
കേരളത്തിന്റെ വികസനത്തിന് ഏറെ പ്രധാനമായിട്ടുള്ളതാണ് പശ്ചാത്തലസൗകര്യവികസനം. ഇതിന്റെ ഭാഗമായി തുടങ്ങുന്ന സിൽവർലൈനെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന എതിർപ്രചരണങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തിനോട് പുറംതിരിഞ്ഞുനിൽക്കുന്നതിന്റെ ലക്ഷണം കൂടിയാണ്.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരാഭാസം നടത്തി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനാവുമോയെന്ന പരിശ്രമവും ഇതിന്റെ ഭാഗമായി നടന്നുവരികയാണ്.
കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി ഇന്ധനവില വൻതോതിൽ കുതിക്കുകയാണ്. ഇപ്പോൾ മണ്ണണ്ണയ്ക്ക് 22 രൂപ വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം ജനകീയ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ കേരളത്തിന്റെ വികസനത്ത അട്ടിമറിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് കേന്ദ്രമന്ത്രി മുരളീധരന്റെ ഇടപെടലെന്നും തിരിച്ചറിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button