ThiruvananthapuramKeralaNattuvarthaLatest NewsNews

പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പയറ്റുവിള സ്വദേശി പ്രശാന്താണ് സ്റ്റേഷനിലെ സെല്ലില്‍ ആത്മഹത്യശ്രമം നടത്തിയത്

വിഴിഞ്ഞം: പോക്സോ കേസിലെ പ്രതി സ്റ്റേഷനില്‍ ആത്മഹത്യശ്രമം നടത്തി. പയറ്റുവിള സ്വദേശി പ്രശാന്താണ് സ്റ്റേഷനിലെ സെല്ലില്‍ ആത്മഹത്യശ്രമം നടത്തിയത്. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്, വീണ്ടും അറസ്റ്റിലായതാണ് പ്രതി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പോക്സോ കേസിലെ പ്രതിയാണ് യുവാവ്. ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

Read Also : വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കുട്ടികളുടെ വീടിന്റെ കടബാധ്യത മാത്യു കുഴൽനാടൻ എം.എൽ.എ ഏറ്റെടുത്തു

സെല്ലില്‍ പ്രതി കഴുത്തില്‍ കിടന്ന മാലയുടെ ചരട് ഉപയോഗിച്ച്‌ കഴുത്തില്‍ മുറുക്കി ആത്മഹത്യശ്രമം നടത്തുകയായിരുന്നു. അവശനായ പ്രതിയെ പൊലീസ് ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രതിയുടെ കഴുത്തില്‍ മുറിവുണ്ടായിട്ടുണ്ട്. പ്രതി ആശുപത്രിയിലെ സെല്ലില്‍ പൊലീസ് നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button