Latest NewsNewsIndia

യുപിയില്‍ ഭൂമാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയുമായി യോഗി സര്‍ക്കാര്‍, മുന്‍ എംഎല്‍എയുടെ അനധികൃത കെട്ടിടം തകര്‍ത്തു

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭൂമാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുന്‍ എംഎല്‍എയും, എംപി അതീഖ് അഹമ്മദിന്റെ സഹോദരനുമായ ഖാലിദ് അസിമിന്റെ സ്ഥലത്ത് അനധികൃതമായി നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടം തകര്‍ത്തു. പ്രയാഗ്‌രാജില്‍ ഖാലിദ് അസമിന്റെ റവത്പൂരിലെ സ്ഥലത്താണ് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്നത്.

Read Also : റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിനിടെ റഷ്യന്‍ നഗരത്തിന് നേരെ ആക്രമണം : സ്‌ഫോടനങ്ങള്‍ ഇന്ധന സംഭരണ ശാലകളെ കേന്ദ്രീകരിച്ച്

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി എംഎല്‍എ പ്രയാഗ്രാജ് ഡെവലപ്മെന്റ് അതോറിറ്റിയില്‍ നിന്നും അനുമതി വാങ്ങിയിരുന്നില്ല. ഇത് അറിഞ്ഞതോടെ നടപടി സ്വീകരിക്കാന്‍ അതോറിറ്റിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുറത്ത് അറിയാതെ ഇരിക്കാന്‍ പ്രദേശം മൊത്തം വളച്ച് കെട്ടിയിരുന്നു. രാത്രികാലങ്ങളില്‍ ആണ് ഇവിടേക്ക് നിര്‍മ്മാണ സാമഗ്രികളും മറ്റും എത്താറുള്ളത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അതോറിറ്റിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ബുള്‍ഡോസറുമായി എത്തി അധികൃതര്‍ കെട്ടിടം പൊളിച്ചുമാറ്റി. നിലവില്‍ ഭൂമികയ്യേറ്റക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് ഖാലിദ് അസിം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button