Latest NewsNewsIndia

ആകാശത്ത് നിന്ന് ഭൂമിയിലേയ്ക്ക് പതിച്ചത് അതി ഭീമാകാര ലോഹവളയം

മുംബൈ : ആകാശത്ത് നിന്ന് ഭൂമിയിലേയ്ക്ക് ഭീമാകാരമായ ലോഹവളയം പതിച്ചു. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ലോഹവളയം കണ്ടെത്തിയത്. വളയം കണ്ടെത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് സംഭവം. തകര്‍ന്ന റോക്കറ്റില്‍ നിന്നും അടര്‍ന്ന വീണ ലോഹ ഭാഗമാകാം ഇതെന്നാണ് നിഗമനം.

സിന്ദേവാഹി ഗ്രാമത്തില്‍ നിന്നാണ് ലോഹവളയം കണ്ടെടുത്തത്. നടക്കാന്‍ ഇറങ്ങിയ ചിലരാണ് ഇത് കണ്ടെത്തിയത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ലോഹവളയത്തിന് മൂന്ന് മീറ്ററോളം വ്യാസം ഉണ്ട്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി പ്രവര്‍ത്തകരും, വിദഗ്ധരും സ്ഥലത്ത് എത്തി ലോഹവളയം പരിശോധിച്ചു. റോക്കറ്റ് ബൂസ്റ്ററിന്റെ ഭാഗമാണ് നിലം പതിച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് വിദഗ്ധര്‍. കഴിഞ്ഞ ദിവസം രാത്രി ആകാശത്ത് സ്ഫോടനം നടന്നത് കണ്ടതായുള്ള പ്രദേശവാസികളുടെ മൊഴികള്‍ ഈ സാദ്ധ്യത ഉറപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ന്യൂസിലാന്റില്‍ നിന്നും രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. ഈ ഉപഗ്രഹങ്ങളുമായി പോയ റോക്കറ്റ് ആയിരിക്കാം തകര്‍ന്നത് എന്നാണ് സംശയിക്കുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button