Latest NewsIndia

‘അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇന്ത്യയ്ക്കുള്ളത് ആകെ 49 എയർ ആംബുലൻസുകൾ : ലോക്സഭയിൽ മുന്നറിയിപ്പു നൽകി വികെ സിംഗ്

ന്യൂഡൽഹി: അടിയന്തര രക്ഷാപ്രവർത്തന സാഹചര്യങ്ങളെ നേരിടുന്നതിൽ ഇന്ത്യയുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി വികെ സിംഗ്. എയർ ആംബുലൻസുകളുടെ കുറവാണ് സിവിൽ വ്യോമയാന മന്ത്രി വികെ സിങ് ലോക്സഭയിൽ ചൂണ്ടിക്കാട്ടിയത്.

‘ഇന്ത്യയിൽ എയർ ആംബുലൻസുകളുടെ എണ്ണം വളരെ കുറവാണ്. ഏകദേശം, 4100 രോഗികൾ വിവിധ സാഹചര്യങ്ങളിൽ എയർ ആംബുലൻസ് ബുക്ക് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ മൂന്നു വർഷത്തെ മാത്രം കണക്കാണ്.’ ലോക്സഭയിൽ ഒരു ചോദ്യത്തിന് ഉത്തരം പറയവേ കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഡൽഹിയിൽ 39, മഹാരാഷ്ട്രയിൽ 5, കേരളത്തിൽ 2, ഒഡീഷ, പശ്ചിമ ബംഗാൾ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഓരോന്ന് വീതം എന്നിങ്ങനെയാണ് എയർ ആംബുലൻസുകൾ പ്രവർത്തിക്കുന്നത്. ഉൾപ്രദേശങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടേണ്ടി വന്നാൽ ഉപയോഗിക്കാൻ ആവശ്യമായത്ര എയർ ആംബുലൻസുകൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button