Latest NewsIndiaNews

കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം : ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ ലാല്‍ചൗക്കിലെ മായിസുമയിലാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍, ഒരു സൈനികന്‍ വീരമൃത്യു വരിച്ചതായാണ് വിവരം. സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Read Also : ഇക്കുറി തൃശൂർ പൂരം കൊടിയേറും : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം

ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ജവാന്‍മാരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരു ജവാന് മരണം സംഭവിക്കുകയായിരുന്നു.

ശ്രീനഗറിലെ ഭീകരാക്രമണത്തിന് പിന്നാലെ, പുല്‍വാമയിലെ ലജൂര ഗ്രാമത്തിലും ഭീകരര്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ലജൂര ഗ്രാമത്തില്‍ പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button