KeralaNattuvarthaLatest NewsIndiaNews

‘കണി തന്നെ കെണി’, രാജ്യസഭയിൽ തന്റെ തുടക്കം തന്നെ സമരമായിരുന്നെന്ന് എ എ റഹീം

ന്യൂഡൽഹി: രാജ്യസഭയിൽ തന്റെ തുടക്കം തന്നെ സമരമായിരുന്നെന്ന പ്രതികരണവുമായി എംപി എ എ റഹീമിന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌. പാർലമെന്റിലെ ആദ്യ ദിനം തന്നെ സമര ദിവസം ആയി മാറിയിരുന്നുവെന്നും, ഇന്ധന വിലവർദ്ധനവിലും വിലക്കയറ്റത്തിലും പ്രതിപക്ഷ ശബ്ദം കേൾക്കാൻ മോദി സർക്കാർ തയ്യാറായില്ലെന്നും റഹീം പറഞ്ഞു.

Also Read:ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ?

‘രാജ്യസഭയിലെ വിവിധ പ്രതിപക്ഷ കക്ഷിനേതാക്കൾ ഇന്ധന വിലവർദ്ധനവിനെ സംബന്ധിച്ചു ചർച്ച ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് ഏകപക്ഷീയമായി തള്ളിയ സർക്കാർ നടപടി ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിന്റെ തെളിവാണ്’, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

പാർലമെന്റിലെ ആദ്യ ദിനം തന്നെ സമര ദിവസം ആയി മാറിയിരുന്നു.ഇന്ധന വിലവർദ്ധനവിലും വിലക്കയറ്റത്തിലും പ്രതിപക്ഷ ശബ്ദം കേൾക്കാൻ മോദി സർക്കാർ തയ്യാറായില്ല .

രാജ്യസഭയിലെ വിവിധ പ്രതിപക്ഷ കക്ഷിനേതാക്കൾ ഇത് സംബന്ധിച്ചു ചർച്ച ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് ഏകപക്ഷീയമായി തള്ളിയ സർക്കാർ നടപടി ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിന്റെ തെളിവാണ് .

കേന്ദ്ര സർക്കാർ തുടരുന്ന വികലമായ സാമ്പത്തിക നയത്തിന്റെ ഫലമാണ് ഈ വിലക്കയറ്റം.കോർപ്പറേറ്റുകൾക്ക് കീഴടങ്ങിയതിന്റെ ഫലമാണ് ഇന്ധന വിലവർദ്ധനവ്.

ജനവിരുദ്ധ നയങ്ങൾക്കെതിരായ
സമരം തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button