Latest NewsIndiaNews

രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, കശ്മീർ വിഷയത്തിൽ അല്ലാതെ എനിക്ക് ദേഷ്യം വരില്ല: അമിത് ഷാ

ന്യൂഡൽഹി: നർമ്മത്തിൽ പൊതിഞ്ഞ വിമർശനവുമായി പാർലമെന്റിൽ തിളങ്ങി ആഭ്യന്തര മന്ത്രി അമിത് ഷാ. തനിക്ക് ദേഷ്യം വരാറില്ലെന്നും ഉറക്കെയുള്ള തന്റെ സംസാരം ‘നിര്‍മാണത്തിലുണ്ടായ’ പിഴവാണെന്നുമായിരുന്നു ആഭ്യന്തര മന്ത്രി പറഞ്ഞത്. ഇത് കേട്ടപാടെ സഭയിൽ എല്ലാവരും ചിരി തുടങ്ങുകയായിരുന്നു.

Also Read:യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: സിറ്റിയും ലിവർപൂളും ഇന്നിറങ്ങും

‘ഞാന്‍ ആരെയും ശകാരിക്കാറില്ല. കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലാതെ എനിക്ക് ദേഷ്യംവരാറില്ല. എന്റെ ശബ്ദം അല്പം ഉയര്‍ന്നതാണ്. അത് നിര്‍മാണത്തിലെ പിഴവാണ്’, ക്രിമിനല്‍നടപടി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത് ശകാരിക്കുന്നത് പോലെയാണെന്ന് പറഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് എം പിക്ക് മറുപടി അമിത് ഷാ മറുപടി നൽകി.

അതേസമയം, ‘ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നാണ് നിങ്ങള്‍ കരുതുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’, എന്ന് ക്ഷോഭിതനായി ഒരിക്കൽ അമിത് ഷാ ഇതേ പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം പി അമിത് ഷായെ ചൊടിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button