Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

രാമിന് 4780 രൂപയും, ഒരു പവന് 38,240 രൂപയുമാണ് സ്വര്‍ണത്തിന്റെ വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 4780 രൂപയും, ഒരു പവന് 38,240 രൂപയുമാണ് സ്വര്‍ണത്തിന്റെ വില.

ഈ മാസം തുടങ്ങിയതിനു ശേഷം സ്വര്‍ണ വില രണ്ട് തവണ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം ഒന്‍പതിന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 40,560 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു.

Read Also : സിനിമയുടെ പായ്‌ക്കപ്പ് ഫോട്ടോയിൽ 99 ശതമാനവും പുരുഷന്മാർ, ഒന്നോ രണ്ടോ സ്ത്രീകൾ മാത്രം: പ്രശ്നം പറയാൻ വേദിയില്ലെന്ന് റിമ

ഈ മാസം ആദ്യം 38,480 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്ന് രണ്ടുതവണ വില താഴ്ന്നാണ് 38,240 രൂപ എന്ന നിലവാരത്തില്‍ എത്തിയത്.

സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ചാഞ്ചാട്ടം ദൃശ്യമാകുമെന്നാണ് വിപണി വിദഗ്ദർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button