KeralaLatest NewsNewsInternational

2022ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

ഇന്ത്യക്കാരില്‍ മുകേഷ് അംബാനിയും മലയാളികളില്‍ എം.എ യൂസഫലിയും മുന്നില്‍

ന്യൂജഴ്‌സി: 2022ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്. അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ആണ്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് അദ്ദേഹം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ മുന്നിലുള്ളത്. പട്ടികയില്‍ പത്താം സ്ഥാനത്താണ് അംബാനി. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി 11-ാം സ്ഥാനത്തുമുണ്ട്. മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മുന്നിലുള്ളത്.

219 ബില്യന്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ബെസോസിന്റെ ആസ്തി 171 ബില്യന്‍ ഡോളറുമാണ്. ഫ്രഞ്ച് ഫാഷന്‍ ഭീമന്മാരായ ബെര്‍നാഡ് അര്‍നോള്‍ട്ട് കുടുംബം 158 ബില്യന്‍ ഡോളറിന്റെ ആസ്തിയുമായി മൂന്നാം സ്ഥാനത്ത് എത്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്(129 ബില്യന്‍ ഡോളര്‍) നാലും നിക്ഷേപ ഗുരു വാറന്‍ ബഫറ്റ്(118 ബില്യന്‍ ഡോളര്‍) അഞ്ചും സ്ഥാനത്തുണ്ട്.

90.7 ബില്യന്‍ ഡോളറാണ് അംബാനിയുടെ ആസ്തി. അദാനിയുടെ ആസ്തി 90 ബില്യന്‍ ഡോളറും. രണ്ടുപേര്‍ക്കും പുറമെ എച്ച്.സി.എല്‍ ടെക്നോളജീസ് ചെയര്‍മാന്‍ എമറിറ്റസ് ശിവ് നാടാര്‍(28.7 ബില്യന്‍ ഡോളര്‍), സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനാവാല(24.3), ഡി-മാര്‍ട്ടിന്റെ രാധാകൃഷ്ണന്‍ ധമനി(20), ആഴ്സലര്‍ മിത്തലിന്റെ ലക്ഷ്മി മിത്തല്‍(17.9), ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സാവിത്രി ജിന്‍ഡാല്‍(17.7), ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കുമാര്‍ ബിര്‍ല(16.5), സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലീപ് ഷങ്വി(15.6), കൊട്ടക് മഹീന്ദ്രയുടെ ഉദയ് കൊട്ടക്(14.3) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ പത്ത് ഇന്ത്യക്കാര്‍.

പട്ടികയില്‍ 490-ാം സ്ഥാനത്താണ് എം.എ യൂസഫലി. മലയാളികളില്‍ ഒന്നാം സ്ഥാനത്താണ് അദ്ദേഹം. 5.4 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എസ്. ഗോപാലകൃഷ്ണന്‍(4.1 ബില്യന്‍ ഡോളര്‍), ബൈജു രവീന്ദ്രന്‍(3.6 ബില്യന്‍ ഡോളര്‍), രവി പിള്ള(2.6 ബില്യന്‍ ഡോളര്‍), എസ്.ഡി ഷിബുലാല്‍(2.2 ബില്യന്‍ ഡോളര്‍), സണ്ണി വര്‍ക്കി(2.1 ബില്യന്‍ ഡോളര്‍), ജോയ് ആലുക്കാസ്(1.9 ബില്യന്‍ ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് മലയാളികള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button