Latest NewsNewsIndia

സാമ്പത്തിക വളര്‍ച്ചയിൽ ഇന്ത്യ കുതിക്കുന്നു, ചൈനയുടെ വളര്‍ച്ച താഴും: വ്യക്തമാക്കി എഡിബി റിപ്പോര്‍ട്ട്

ഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയിൽ ഇന്ത്യ കുതിക്കുകയാണെന്നും നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും എഡിബി റിപ്പോര്‍ട്ട്. രാജ്യത്ത് വലിയ തോതിലുള്ള നിക്ഷേപ സാധ്യതയുടെ ചുവടുപിടിച്ചാണ് 2022-23 സാമ്പത്തികവര്‍ഷം ഇന്ത്യ മികച്ച വളര്‍ച്ച രേഖപ്പെടുത്തുമെന്ന് എഡിബി കണക്കുകൂട്ടുന്നത്. ലോകരാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍, മുന്‍നിരയില്‍ നില്‍ക്കുന്ന ഇന്ത്യ സ്ഥാനം നിലനിര്‍ത്തുമെന്നും എഡിബി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2023-24 കാലഘട്ടത്തിൽ എട്ടുശതമാനമായി ഉയരുമെന്നും 2023ല്‍ ചൈനയുടെ വളര്‍ച്ച 4.80 ശതമാനമായി താഴുമെന്നും എഡിബി പ്രവചിക്കുന്നു. റഷ്യ- ഉക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ സാധനങ്ങളുടെ വില ഉയരുന്നത് മൂലമുണ്ടാകുന്ന പണപ്പെരുപ്പം വലിയ വെല്ലുവിളിയായി നില്‍ക്കുന്നതായും എഡിബി ചൂണ്ടിക്കാണിക്കുന്നു.

Breaking news: കൊറോണ വൈറസിന്റെ പുതിയ വകഭേദം ‘എക്സ് ഇ’ ഇന്ത്യയിൽ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ വലിയ തോതിലുള്ള നിക്ഷേപം ആകര്‍ഷിക്കപ്പെടും. പൊതുനിക്ഷേപത്തിന്റെ ചുവടുപിടിച്ച് സ്വകാര്യ നിക്ഷേപവും വര്‍ദ്ധിക്കും. ഇത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്തുപകരുമെന്നും എഡിബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള രാഷ്ട്രീയത്തിലെ അസ്ഥിരതകളും കോവിഡും ഇപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ കണ്ട്, അവയെ മറികടക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എഡിബി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button