PathanamthittaKeralaNattuvarthaLatest NewsNews

റോ​ഡ​രി​കി​ൽ നി​ന്ന ലോ​റി ഡ്രൈ​വ​ർക്ക് കാ​റി​ടി​ച്ച് ദാരുണാന്ത്യം

ത​മി​ഴ്നാ​ട് ധ​ർ​മ​പു​രി ക​റു​ത്തം​പ​ട്ടി സ്വ​ദേ​ശി മൂ​ർ​ത്തി​യാ​ണ് (48) മ​രി​ച്ച​ത്

അ​ടൂ​ർ: റോ​ഡ​രി​കി​ൽ നി​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ കാ​റി​ടി​ച്ച് മ​രി​ച്ചു. ത​മി​ഴ്നാ​ട് ധ​ർ​മ​പു​രി ക​റു​ത്തം​പ​ട്ടി സ്വ​ദേ​ശി മൂ​ർ​ത്തി​യാ​ണ് (48) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.15-നാ​ണ് അ​പ​ക​ടം നടന്നത്. നെ​ല്ലി​മൂ​ട്ടി​ൽ​പ​ടി​ക്കു സ​മീ​പം ബൈ​പാ​സി​ലെ റോ​ഡ​രി​കി​ലു​ള്ള ത​ട്ടു​ക​ട​യ്ക്കു പു​റ​ത്ത് ചാ​യ കു​ടി​ക്കാ​ൻ നി​ൽ​ക്കു​ക​യാ​യി​രു​ന്നു മൂ​ർ​ത്തി. ലോ​റി സ​മീ​പ​ത്തു ത​ന്നെ പാ​ർ​ക്ക് ചെ​യ്തി​രു​ന്നു.

Read Also : ‘ഉക്രൈനിലെ ബുക്കയിൽ നടന്ന മനുഷ്യക്കുരുതി അത്യന്തം വേദനാജനകം’ : യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ

ഈ ​സ​മ​യം കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നും വ​ന്ന ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മൂ​ർ​ത്തി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് ലോ​ട്ട​റി ക​ച്ച​വ​ടം ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ ​സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി​യ​തി​നാ​ൽ ഇ​വ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടുകയായിരുന്നു. തുടർന്ന്, ത​ട്ടു​ക​ട​യ്ക്കു സ​മീ​പ​മി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്.

മ‍ൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button