Latest NewsNewsInternational

സൂര്യനില്‍ വന്‍ പൊട്ടിത്തെറി, പ്ലാസ്മ ഫിലമെന്റുകള്‍ തെറിക്കും : ഭൂമിയിലേയ്ക്ക് ഭൗമ കാന്തിക കൊടുങ്കാറ്റ് ആഞ്ഞ് വീശും

അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ശാസ്ത്ര ലോകം

നാസ: സൂര്യന്റെ ഉപരിതലത്തില്‍ വന്‍പൊട്ടിത്തെറി നടന്നതിന്റെ പശ്ചാത്തലത്തില്‍, വ്യാഴം-വെള്ളി ദിവസങ്ങളില്‍ പ്ലാസ്മ ഫിലമെന്റുകള്‍ തെറിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സൗരവികരണ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ കീഴിലുള്ള ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം പ്രവചിച്ചു.

Read Also : ഉക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ നടപടി: വ്യക്തമാക്കി മന്ത്രി ജയശങ്കർ

സൂര്യനില്‍ വിസ്‌ഫോടനത്തെ തുടര്‍ന്ന്, പുറന്തള്ളപ്പെട്ട അത്യധികം ചൂടുള്ള കണങ്ങളാണ് ഭൂമിയിലേയ്ക്ക് ഭൗമകാന്തിക കൊടുങ്കാറ്റായി വീശുന്നത്. ഇത്, പവര്‍ ഗ്രിഡുകളിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇന്റര്‍നെറ്റ് -സാറ്റലൈറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനും കാരണമാകാമെന്ന് ശാസ്ത്ര ലോകം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button