CricketLatest NewsNewsSports

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 169 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ, ആര്‍സിബി 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു. ദിനേശ് കാര്‍ത്തിക്(44), ഷഹ്‌ബാസ് അഹമ്മദ്(45) എന്നിവരുടെ മികവിലാണ് ആര്‍സിബിയുടെ ജയം.

നേരത്തെ, പതര്‍ച്ചയോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ, ജോസ് ബട്‌ലറും ഷിമ്രോന്‍ ഹെറ്റ്‌മെയറും ഇന്നിംഗ്‌സിലെ അവസാന പന്ത് വരെ ആവേശത്തോടെ ബാറ്റ് ചെയ്തപ്പോൾ, രാജസ്ഥാന്‍ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 169 റണ്‍സെടുക്കുകയായിരുന്നു.

Read Also:- അകാലനര അകറ്റാൻ..

ജോസ് ബട്‌ലറും ഷിമ്രോന്‍ ഹെറ്റ്‌മെയറും ക്രീസില്‍ നില്‍ക്കെ, 15-ാം ഓവറിലാണ് രാജസ്ഥാന്‍ 100 കടക്കുന്നത്. അവസാന രണ്ട് ഓവറുകള്‍ ബട്‌ലര്‍ ആളിക്കത്തിയപ്പോള്‍ രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തി. അവസാന രണ്ട് ഓവറില്‍ 42 റണ്‍സാണ് ബട്‌ലറും ഹെറ്റ്‌മെയറും അടിച്ചെടുത്തത്. ഓപ്പണറായി ഇറങ്ങിയിട്ടും 19-ാം ഓവറിലാണ് ബട്‌ലര്‍ ഫിഫ്റ്റി തികച്ചത്. ബട്‌ലര്‍ 47 പന്തില്‍ 70 റൺസും ഹെറ്റ്‌മെയര്‍ 31 പന്തില്‍ 42 റൺസും നേടി പുറത്താകാതെ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button