Latest NewsIndia

ഡ്യൂട്ടിയിലുള്ള പൊലീസുകാരന് നേരെ വാഹനം ഓടിച്ച് കയറ്റി ബോണറ്റിലിരുത്തി മുന്നോട്ട് പോയി: ആപ്പ് നേതാവ് അറസ്റ്റിൽ

പൊലീസുകാരൻ ബോണറ്റിന് മുകളിലേക്ക് വീണിട്ടും ഇയാൾ പിൻമാറിയില്ല

ഗാന്ധിനഗർ: ഡ്യൂട്ടിയിലുള്ള പൊലീസുകാരന് നേരെ വാഹനം ഓടിച്ച് കയറ്റി, ബോണറ്റിലിരുത്തി മുന്നോട്ട് പോയ ആം ആദ്മി പാർട്ടിയുടെ യുവനേതാവ് അറസ്റ്റിൽ. ഗുജറാത്തിലെ എഎപി യൂത്ത് വിങ് നേതാവ് യുവരാജ് സിങ് ജഡേജയെയാണ് ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്. വധശ്രമത്തിനടക്കം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വീഡിയോ വൈറലായതോടെ, ഇയാൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ആം ആദ്മി പ്രതിഷേധത്തിന് പിന്നാലെ, പൊലീസ് കസ്റ്റഡിയിലെടുത്ത അസിസ്റ്റന്‍റ് സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർഥികൾക്ക് പിന്തുണ നൽകാനാണ് യുവനേതാവ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. പിന്നാലെ, നേതാവ് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന്, ഇയാൾ കാറിൽ കയറി മടങ്ങാൻ ശ്രമിക്കവേ, പോലീസ് തടഞ്ഞു.

ഈ സമയമാണ്, പൊലീസുകാർക്ക് നേരെ കാറോടിച്ച് കയറ്റിയത്. ഒരു പൊലീസുകാരൻ ബോണറ്റിന് മുകളിലേക്ക് വീണിട്ടും ഇയാൾ പിൻമാറിയില്ല. വീണ്ടും കാർ മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. പിന്നീട്, ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button