Latest NewsKeralaNews

മുല്ലപ്പെരിയാർ ഡാം സുരക്ഷ: കൂടുതൽ അ‌ധികാരങ്ങൾ ഇനി മേല്‍നോട്ട സമിതിക്ക്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അ‌ണക്കെട്ടുമായി ബന്ധപ്പെട്ടുള്ള അ‌ധികാരങ്ങൾ താൽക്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി. സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ അധികാരങ്ങളും ​മേൽനോട്ട സമിതിക്കായിരിക്കും. ഡാം സുരക്ഷാ നിയമത്തില്‍ പറയുന്നതിന് തുല്ല്യമായി മേല്‍നോട്ട സമിതി അധ്യക്ഷനെ നിയമിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതിനായി കേന്ദ്ര സർക്കാർ കൂടി പ്രതികരണം അ‌റിയിക്കേണ്ടതുണ്ട്.

ജസ്റ്റിസ്.എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഡാം സുരക്ഷാ വിഷയത്തില്‍, മേല്‍നോട്ട സമിതിയെ ശാക്തീകരിക്കുന്ന കാര്യങ്ങള്‍ മാത്രമേ പരിഗണിക്കൂ എന്ന് കോടതി നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇതിനെതിനായി മറ്റ് വിഷയങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിഭാഷകരില്‍ ഒരാളെ സുപ്രീംകോടതി മുറിക്ക് പുറത്താക്കിയിരുന്നു. കേസില്‍ തുടര്‍ന്ന് ഈ അ‌ഭിഭാഷകന്റെ സഹായം ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കുകയും ചെയ്തു.

നിലവിൽ മുല്ലപ്പെരിയാർ അ‌ണക്കെട്ട് സംബംന്ധിച്ചുള്ള മുഴുവൻ അ‌ധികാരവും തമിഴ്നാടിനാണ്. എന്നാൽ, മേൽനോട്ട സമിതിക്ക് അ‌ധികാരം കിട്ടുന്നതോടെ ഇനി സുരക്ഷാ കാര്യങ്ങളിലുള്ള തീരുമാനങ്ങൾ ഇനി ഇവർക്കായിരിക്കും.

മുല്ലപ്പെരിയാറില്‍ മേല്‍നോട്ട ചുമതല മാത്രമുള്ള സമിതിക്ക് ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം കിട്ടിയാല്‍ തമിഴ്‌നാടിന്റെ മേല്‍ക്കോയ്മയ്‌ക്ക് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് കേരളം. നിലവില്‍ ഡാമിന്റെ പരിപൂര്‍ണ അധികാരവും തമിഴ്‌നാടാണ് കയ്യടക്കി വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ തമിഴ്‌നാട് തള്ളിക്കളയുന്നതാണ് പതിവ്. മേല്‍നോട്ട സമിതിക്ക് അധികാരം കിട്ടിയാല്‍ സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് തീരുമാനം എടുക്കുക.

shortlink

Related Articles

Post Your Comments


Back to top button