KeralaLatest NewsIndia

ഉഡുപ്പിയിൽ കടലിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി: ഒരു മൃതദേഹം കൂടി കണ്ടെത്തി

ബെംഗളൂരു: ഉഡുപ്പിയിൽ വിനോദസഞ്ചാരത്തിന് പോയി കടലിൽ കാണാതായ, ഒരു മലയാളി വിദ്യാർത്ഥിയുടെ കൂടി മൃതദേഹം കണ്ടെത്തി. ഉദയംപേരൂർ ചിറമേൽ സ്വദേശി ആന്റണി ഷിനോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ, രണ്ട്‍ പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഇതോടെ, ആകെ മരിച്ചവരുടെ എണ്ണം മൂന്നായി.

കോട്ടയം കുഴിമറ്റം ചെപ്പാട്ടുപറമ്പിൽ അമൽ സി അനിൽ, പാമ്പാടി വെള്ളൂ‌ർ എല്ലിമുള്ളിൽ അലൻ റെജി എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഉച്ചയോടെ, സെന്റ് മേരീസ് ഐലൻഡിലെ ബീച്ചിൽ വെച്ചായിരുന്നു അപകടം. ഇന്നലെ, കർണാടകയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ സംഘത്തിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

ബീച്ചിലൂടെ നടക്കുന്നതിനിടെ ശക്തമായ തിരയെത്തുകയും മൂവരും തിരയിൽപ്പെടുകയുമായിരുന്നു. ഇന്നലെ വൈകിട്ടാണ്, മംഗളം കോളേജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിലെ സംഘം വിനോദയാത്രക്കായി തിരിച്ചത്. അലൻ, അമൽ എന്നിവരെ, ഉടൻ തന്നെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ മണിപ്പാൽ കിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button