Latest NewsNewsIndia

ഇംഗ്ലീഷിന് പകരം ഹിന്ദിയാണ് വേണ്ടത്, നമ്മുടെ ഭാഷയെ വളർത്തണം: അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാര്‍ പരസ്‌പരം ആശയവിനിമയം നടത്തുമ്പോള്‍ എപ്പോഴും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷിന് പകരം ഹിന്ദിയാണ് വേണ്ടതെന്നും, മറ്റു ഭാഷകളെക്കാൾ നമ്മുടെ ഭാഷകളെ വളർത്തണമെന്നും അമിത് ഷാ പറഞ്ഞു.

Also Read:ബുച്ച നഗരം കൊലക്കളമാക്കിയ റഷ്യൻ കേണൽ : 400 പേരുടെ മരണത്തിനുത്തരവാദി ഇയാളാണ്

‘മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ സ്വീകരിച്ച്‌ ഹിന്ദിയെ വഴക്കമുള്ളതാക്കണം. അല്ലെങ്കില്‍ അത് പ്രചരിക്കില്ല. ഔദ്യോഗിക ഭാഷ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയമാണിത്. രാജ്യത്തെ പൗരന്മാര്‍ പരസ്‌പരം ആശയവിനിമയം നടത്തുമ്പോള്‍ എപ്പോഴും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കണം’, കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

‘ഭാഷയുടെ ഉപയോഗത്തിന് സര്‍ക്കാര്‍ അതിയായ പ്രാധാന്യം നല്‍കുന്നുണ്ട്. മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഇപ്പോള്‍ ഹിന്ദിയിലാണ് തയ്യാറാക്കുന്നത്. എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. കൂടാതെ, ഈ സംസ്ഥാനങ്ങള്‍ പത്താം ക്ലാസ് വരെയുള്ള സ്കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കാന്‍ സമ്മതിച്ചിട്ടുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button