Latest NewsNewsIndia

ഹിജാബ് വിവാദത്തിന് പിന്നാലെ, കർണാടകയിലെ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ കർണാടകയിലെ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ബെംഗളൂരുവിലെ ആറ് സ്കൂളുകള്‍ക്ക് നേരെ, ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണി വന്നതെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കമാല്‍ പാന്ത് വ്യക്തമാക്കി. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ, പൊലീസ് സ്കൂളുകളില്‍ പരിശോധന നടത്തുകയാണെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

മഹാദേവപുരയിലെ ഗോപാലന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, ഗോവിന്ദാപുരയിലെ ഇന്ത്യന്‍ പബ്ലിക്ക് സ്കൂള്‍, സുലകുണ്ടയിലെ ഡല്‍ഹി പബ്ലിക്ക് സ്കൂള്‍, ഇലക്ട്രോണിക് സിറ്റിയിലെ എബനെസര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, ഹെന്നൂരിലെ സെന്‍റ് വിന്‍സെന്‍റ് പല്ലോട്ടി സ്കൂള്‍, മറാത്തഹള്ളിയിലെ ന്യൂ അക്കാദമി സ്കൂള്‍ എന്നിവക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നിട്ടുള്ളത്.

‘ഭരണകൂടം ഇല്ലാതെയാക്കിയ മനുഷ്യൻ,സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളും ബാധ്യതർ’:മദനിയെ കുറിച്ച് ശ്രീജിത്ത് പെരുമന

ഹിജാബ് വിവാദത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎസ് തീവ്രവാദികളുടെ വീഡിയോ സന്ദേശം പുറത്തു വന്നതിന് പിന്നാലെ, സംസ്ഥാനത്തെ സ്കൂളുകൾക്ക് ബോംബ് ഭീഷണി ഉയർന്നത് കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം, ബോംബ് ഭീഷണി സന്ദേശം ലഭിച്ച ഉടനെ വിദ്യാര്‍ത്ഥികളെയെല്ലാം സ്കൂളുകളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇ മെയില്‍ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കർശനമായ പരിശോധന തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് മാധ്യമങ്ങളെ അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button