Latest NewsNewsEducation

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സയന്‍സ് പരീക്ഷയ്ക്ക് ഇങ്ങനെ പഠിച്ചാല്‍ ഫുള്‍ മാര്‍ക്ക് വാങ്ങാം

സിബിഎസ്ഇ 10-ാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് പൂര്‍ണ്ണമായ ഒരുക്കത്തിലാണ്. പരീക്ഷകള്‍ക്ക് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കുന്ന ഈ സമയത്ത്, മിക്ക വിദ്യാര്‍ത്ഥികളും അവസാന നിമിഷ പഠനത്തിന്റെ തിരക്കിലാണ്. സയന്‍സ് പരീക്ഷയ്ക്ക് ഫുള്‍മാര്‍ക്ക് കിട്ടാന്‍ പരീക്ഷ വിദഗ്ദ്ധര്‍ ചില എളുപ്പവഴികള്‍ ചൂണ്ടിക്കാണിക്കുന്നു.

താഴെ പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ആദ്യം തന്നെ നിങ്ങളുടെ സിലബസ് ശ്രദ്ധിക്കുക, ചില അധ്യായങ്ങളും വിഷയങ്ങളും സിലബസില്‍ ഒഴിവാക്കിയതിനാല്‍ അത് കഴിച്ചുള്ള പാഠ ഭാഗങ്ങള്‍ നന്നായി പഠിക്കുക. കുറച്ച സിലബസ് മാത്രം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ പരിശീലിക്കുക.

സയന്‍സ് സിലബസ് അനുസരിച്ച്, ബയോളജി വിഭാഗത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഫിസിക്‌സും തുടര്‍ന്ന് കെമിസ്ട്രിയുമാണ് നന്നായി നോക്കേണ്ടത്.

ഏറ്റവും പുതിയ പാറ്റേണില്‍, ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. അതിനാല്‍, ഉയര്‍ന്ന സ്‌കോര്‍ നേടുന്നതിന് ഇതുമായി ബന്ധപ്പെട്ട് വളരെ ഹ്രസ്വമായ ഉത്തരങ്ങള്‍, ദൈര്‍ഘ്യമേറിയ ഉത്തരങ്ങള്‍ എന്നിവ തയ്യാറാക്കുക.

അവസാന നിമിഷ പഠനത്തില്‍ നിങ്ങളെ സഹായിക്കുന്നതിന് പ്രധാനപ്പെട്ട ആശയങ്ങള്‍ക്കായി ചാര്‍ട്ടുകള്‍ തയ്യാറാക്കാം. പോയിന്റ്‌സ് മനഃപാഠമാക്കാനും ഇത് സഹായിക്കും.

NCERT പുസ്തകത്തില്‍ നല്‍കിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ആവര്‍ത്തിച്ച് പഠിക്കുക.

ഫിസിക്‌സില്‍ നിന്നുള്ള എല്ലാ പ്രധാന സൂത്രവാക്യങ്ങളും ഹൃദിസ്ഥമാക്കുക. കൂടാതെ, പേപ്പറില്‍ ഡയഗ്രം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍,
ഇലക്ട്രിസിറ്റി & മാഗ്‌നറ്റിക് ഇഫക്റ്റുകള്‍ എന്ന അധ്യായത്തില്‍ വരുന്ന ഡയഗ്രമുകള്‍ പരിശീലിക്കുകയും ഓര്‍മ്മിക്കുകയും ചെയ്യുക.

ബയോളജിയുടെ കാര്യവും ഇതുതന്നെയാണ്, അതില്‍ നിന്ന് ഡയഗ്രമുകളെ അടിസ്ഥാനമാക്കിയുള്ള കുറച്ച് ചോദ്യങ്ങള്‍ നിങ്ങള്‍ക്കുണ്ടായേക്കാം, അതില്‍ ഒരു ഡയഗ്രം ലേബല്‍ ചെയ്യാനോ ഡയഗ്രം വരയ്ക്കാനോ തന്നിരിക്കുന്ന ഡയഗ്രാമിനെ അടിസ്ഥാനമാക്കി ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നല്‍കാനോ ആവശ്യപ്പെടാം. അതുകൊണ്ട്, ഡയഗ്രം നന്നായി മനസിലാക്കുക.

കെമിസ്ട്രിയില്‍ മോഡേണ്‍സ് പിരിയോഡിക് ടേബിളിലെ രാസപ്രവര്‍ത്തനങ്ങളും, മൂലകങ്ങളുടെ ക്രമീകരണവും തീര്‍ച്ചയായും നോക്കണം.

സിബിഎസ്ഇ സാമ്പിള്‍ പേപ്പറുകളും മാതൃകാ ചോദ്യപേപ്പറുകളും പരിശീലിക്കുക.

 

shortlink

Related Articles

Post Your Comments


Back to top button