KeralaLatest NewsNews

തൃശൂരിലെ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി നടന്‍ സുരേഷ് ഗോപി എംപി

തൃശൂര്‍: തൃശൂരിലെ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കാനെത്തി നടനും,എംപിയുമായ സുരേഷ് ഗോപി. തൃശൂരിലെ ബിജെപി ബൂത്ത് പ്രസിഡന്റുമാര്‍ക്ക് കൈ നീട്ടം നല്‍കാനാണ് അദ്ദേഹം എത്തിയത്. കൗസ്തുഭം ഓഡിറ്റോറിയത്തിലായിരുന്നു ബിജെപി തൃശൂര്‍ വെസ്റ്റ് ഈസ്റ്റ് മണ്ഡലം കമ്മിറ്റികള്‍ നടത്തിയ പരിപാടി.

Read Also : കൊടുംക്രിമിനലുകള്‍ക്ക് പേടിസ്വപ്‌നമായി ബുള്‍ഡോസര്‍ ബാബയും ബുള്‍ഡോസര്‍ മാമയും

താമര ബൊക്കെയും കണിക്കൊന്നയും കൃഷ്ണ വിഗ്രഹവും നല്‍കിയാണ് വേദിയിലെത്തിയ സുരേഷ് ഗോപിയെ കുട്ടികള്‍ സ്വീകരിച്ചത്. കൃഷ്ണ വിഗ്രഹത്തിനു മുന്നിലാണ് അദ്ദേഹം ആദ്യം കൈനീട്ടം സമര്‍പ്പിച്ചത്. പിന്നാലെ, കുട്ടികള്‍ക്ക് കൈനീട്ടം നല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ, മണികണ്ഠന്‍ എന്നീ കുട്ടികളാണ് സുരേഷ് ഗോപിയില്‍ നിന്ന് ആദ്യ കൈനീട്ടം ഏറ്റുവാങ്ങിയത്. തുടര്‍ന്ന്, നൂറുക്കണക്കിന് കുട്ടികള്‍ അദ്ദേഹത്തില്‍ നിന്ന് കൈനീട്ടം സ്വീകരിച്ചു.

പിന്നാലെ, ബിജെപി ബൂത്ത് പ്രസിഡന്റുമാര്‍, ഏരിയാ ഭാരവാഹികള്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കും അദ്ദേഹം വിഷുക്കൈനീട്ടം നല്‍കി. സുരേഷ് ഗോപിയുടെ
വിഷുക്കൈനീട്ട വിതരണം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ 11 വരെ നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button