KannurLatest NewsKeralaNattuvarthaNews

വയോധികന്റെ തട്ടുകട തീയിട്ടു നശിപ്പിച്ചു

കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ മാണിയൂര്‍ എടവച്ചാലില്‍ റാബിയ മന്‍സിലെ ടി.പി അബ്ദുള്ള (69) യുടെ തട്ടുകടയ്ക്കാണ് കഴിഞ്ഞ ദിവസം തീയിട്ടത്

കണ്ണൂര്‍: മയ്യിലില്‍ വയോധികന്‍ വര്‍ഷങ്ങളായി നടത്തി വരുന്ന തട്ടുകട തീയിട്ടു നശിപ്പിച്ചതായി പരാതി. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ മാണിയൂര്‍ എടവച്ചാലില്‍ റാബിയ മന്‍സിലെ ടി.പി അബ്ദുള്ള (69) യുടെ തട്ടുകടയ്ക്കാണ് കഴിഞ്ഞ ദിവസം തീയിട്ടത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. രാത്രി ഒന്‍പതു മണിയോടെ കടയടച്ച്‌ വീട്ടിലെത്തിയ അബ്ദുള്ളയെ, സമീപവാസികള്‍ ആണ് കട കത്തിയമരുന്നതായി അറിയിച്ചത്. ഇരിപ്പിടങ്ങള്‍, മേശ, കസേര, മറ്റ് ഫര്‍ണിച്ചര്‍ എന്നിവയും മേല്‍ക്കൂരയും പൂര്‍ണമായും നശിച്ചു.സംഭവത്തില്‍, മയ്യില്‍ പൊലിസ് അന്വേഷണമാരംഭിച്ചു.

Read Also : അതൊരു അവിശ്വസനീയ പ്രകടനം: കമ്മിന്‍സിനെ പ്രശംസിച്ച് രവി ശാസ്‌ത്രി

അബ്ദുള്ള നല്‍കിയ പരാതിയെ തുടര്‍ന്നാണ് മയ്യില്‍ പൊലീസ് കേസെടുത്തത്. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അബ്ദുള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button