Latest NewsUAENewsInternationalGulf

അബു ഷഗാര ടണലിൽ ഭാഗിക ഗതാഗത നിയന്ത്രണം: അറിയിപ്പുമായി ഷാർജ

ഷാർജ: അബു ഷഗാര ടണലിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെന്ന അറിയിപ്പുമായി ഷാർജ. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അബു ഷഗാര ടണലിൽ ഏപ്രിൽ 12 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘അധികാരത്തോട് തീരെ താൽപ്പര്യമില്ല’: ജനിച്ചത് അധികാരത്തിന് നടുവിലാണെങ്കിലും അതിനോട് താത്പര്യമില്ലെന്ന് രാഹുൽ ഗാന്ധി

നിയന്ത്രണത്തിന്റെ ഭാഗമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിൽ നിന്ന് അൽ ഗവാസത് ഇന്റർസെക്ഷൻ ദിശയിൽ അബു ഷഗാര ടണലിലെ വലത് വശത്തുള്ള ലെയിൻ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ മേഖലയിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: ‘യാഷിനും മുന്നേ ശ്രീനിധിയെ കണ്ടിരുന്നു’: സുപ്രിയക്കെതിരെ നടക്കുന്ന പരിഹാസങ്ങളുടെ മറുവശം, കമന്റുകളിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button