Latest NewsNews

ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു

കൊല്ലം :  ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു.
കൊല്ലം കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ക്ഷേത്രത്തില്‍ നടന്ന സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.  കോക്കാട് മനുവിലാസത്തിൽ മനോജ് (39) ആണ്  മരിച്ചത്.

ഇന്നലെ രാത്രിയാണ്  മനോജിനെ വെട്ടേറ്റ നിലയിൽ റോഡരികിൽ  കണ്ടെത്തിയത്.  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൈവിരലുകൾ വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്.
കഴുത്തിനും വെട്ടേറ്റിട്ടുണ്ട്.

യൂത്ത് ഫ്രണ്ട് (ബി) ചക്കുവരക്കൽ മണ്ഡലം പ്രസിഡന്‍റ് ആണ് കൊല്ലപ്പെട്ട മനോജ്. മനോജിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ്  കേരള കോൺഗ്രസ് (ബി) യുടെ ആരോപണം. മനോജിനെ കൊലപ്പെടുത്തിയത് കോൺഗ്രസ് പ്രവർത്തകരാണെന്ന് കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button