COVID 19corona positive storiesLatest NewsKeralaNews

223 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7, ഇടുക്കി 4, വയനാട് 4, കാസര്‍ഗോഡ് 0 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

Read Also: തണുത്ത വെള്ളം അല്ലെങ്കില്‍ ഐസ്‌ വെള്ളം കുടിക്കുന്നവർ അറിയാൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ, സംസ്ഥാനത്തെ ആകെ മരണം 68,365 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 299 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 52, കൊല്ലം 23, പത്തനംതിട്ട 19, ആലപ്പുഴ 14, കോട്ടയം 36, ഇടുക്കി 18, എറണാകുളം 55, തൃശൂര്‍ 20, പാലക്കാട് 1, മലപ്പുറം 8, കോഴിക്കോട് 24, വയനാട് 9, കണ്ണൂര്‍ 20, കാസര്‍ഗോഡ് 0 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ, 2211 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Read Also: ‘കൈകൾ പിന്നിൽ കെട്ടിയിട്ട് വെടിവെച്ച് കൊല്ലുന്നു, റഷ്യൻ പട്ടാളക്കാർ കുട്ടികളെ പോലും റേപ്പ് ചെയ്യുന്നു’: ഉക്രൈൻ എം.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button