Latest NewsNewsIndia

മാം​സാ​ഹാ​രം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി തർക്കം:ജെ​എ​ൻ​യു​വി​ലെ സം​ഘ​ർ​ഷത്തിൽ 10 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു

ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ ഉണ്ടായ സം​ഘ​ർ​ഷത്തിൽ 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഹോ​സ്റ്റ​ലു​ക​ളി​ൽ മാം​സാ​ഹാ​രം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കുകയായിരുന്നു. ക​ല്ലേ​റി​ൽ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള വി​ദ്യാ​ർ​ത്ഥിക​ൾ​ക്കാണ് പ​രി​ക്കേ​റ്റത്. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.

രാമനവമി ചൂണ്ടിക്കാട്ടി ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർത്ഥികൾ തടയുകയായിരുന്നു. ഇതിനെ, ഇ​ട​തു സം​ഘ​ട​ന​ക​ളിൽപ്പെട്ട വിദ്യാർത്ഥികൾ ചോദ്യം ചെയ്തു. ഇതോടെയാണ് സംഘർഷം ഉണ്ടായത്.

കുത്തബ് മിനാർ യഥാർത്ഥത്തിൽ ‘വിഷ്ണു സ്തംഭം’: പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത്

അതേസമയം, രാ​മ​ന​വ​മി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി ഇ​ട​തു വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ൾ ത​ട​ഞ്ഞ​താ​ണ് സംഘർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്ന് എ​ബി​വി​പി വ്യക്തമാക്കി. പ​രി​ക്കേ​റ്റ വി​ദ്യാ​ർത്ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button