Latest NewsUAENewsInternationalGulf

സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്‌പോർട്ടുകൾ വികൃതമാക്കരുത്: മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

ദുബായ്: സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്പോർട്ടുകൾ വികൃതമാക്കരുതെന്ന മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ട്രാവൽ ഏജൻസികളും മറ്റും ഇന്ത്യൻ പാസ്പോർട്ടുകളിൽ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്റ്റിക്കറുകൾ പതിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇത്തരത്തിൽ ഇന്ത്യൻ പാസ്സ്‌പോർട്ടിന്റെ പുറംചട്ടയിൽ സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് വികൃതമാക്കുന്നത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.

Read Also: വെള്ളവും ഭക്ഷണവുമില്ല, ജനാലകളില്‍ കൂടി അലറിവിളിച്ച്‌ ജനങ്ങള്‍: ഏറ്റവും വലിയ കൊവിഡ് പ്രതിസന്ധിയിൽ ചൈന

എല്ലാ പാസ്‌പോർട്ട് ഉടമകളും തങ്ങളുടെ പാസ്‌പോർട്ടുകളിൽ ട്രാവൽ ഏജൻസികളോ, മറ്റു സ്ഥാപനങ്ങളോ ഇത്തരം സ്റ്റിക്കറുകളും മറ്റും പതിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കോൺസുലേറ്റ് നിർദ്ദേശിച്ചു. തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ പിടിച്ച് വെക്കുന്ന ഏതാനും സ്ഥാപനങ്ങളും പാസ്‌പോർട്ടുകളിൽ ഇത്തരത്തിൽ സ്റ്റിക്കറുകളും മറ്റും പതിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: അറസ്റ്റിലായ യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം: അമ്പരന്ന് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button