Latest NewsNewsIndia

ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഞായറാഴ്ച രാവിലെയാണ് ശ്രീനഗറില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഭവസ്ഥലത്ത് സിആര്‍പിഎഫും പോലീസും ചേര്‍ന്ന് പരിശോധന തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.

Read Also : എം.സി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് കൈമാറും, സമ്മേളനത്തിൽ മാറ്റമില്ല

കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ സിആര്‍പിഎഫ് ജവാനെ കൊലപ്പെടുത്തിയതില്‍, പങ്കുവഹിച്ച ഭീകരനാണെന്ന് പോലീസ് അറിയിച്ചു. ശ്രീനഗറിലെ ബിഷേമ്പേറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

കഴിഞ്ഞ ദിവസം കശ്മീരിലെ അനന്ത്നാഗിലും കുല്‍ഗാമിലും ഒരേസമയം ഏറ്റുമുട്ടലുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ലഷ്‌കര്‍ കമാന്‍ഡറെയും ജെയ്ഷെ ഭീകരനെയും സൈന്യം വകവരുത്തി. ശനിയാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button