KeralaLatest NewsNewsIndia

സംഘപരിവാർ നവോത്ഥാനത്തിന്റെ കൊലയാളികൾ ആണെന്ന് ജസ്ല മാടശ്ശേരി

കൊച്ചി: നവോത്ഥാനത്തിന്റെ കൊലയാളികൾ ആണ് സംഘപരിവാറെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. രാജ്യത്തെ അനാചാരങ്ങളിൽ ഒന്നായിരുന്ന സതി സമ്പ്രദായത്തെ സംരക്ഷിക്കാൻ സംഘപരിവാർ വർഷങ്ങൾക്ക് ശേഷം ശ്രമിച്ചിരുന്നുവെന്ന് ജസ്ല ചൂണ്ടിക്കാട്ടുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ ആണ് ജസ്ല സംഘപരിവാറിനെതിരെ രംഗത്ത് വന്നത്. സതിക്ക് കുടപിടിച്ച സംഘപരിവാർ, രാജ്യത്തെ നവോത്ഥാനത്തിന് വില്ലനാവുകയായിരുന്നുവെന്ന് ജസ്ല പറയുന്നു.

1829 ൽ നിരോധിച്ച ‘സതി’ സമ്പ്രദായം മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ വീണ്ടും ആചരിക്കപ്പെട്ടിരുന്നു. രാജ്യത്ത് നിന്നും നീക്കപ്പെട്ട ദുരാചാരമായ സതി തിരിച്ച് കൊണ്ടുവരാൻ സംഘപരിവാർ ശ്രമിച്ചിരുന്നതായി ജസ്ല ചൂണ്ടിക്കാട്ടുന്നു. മതവിശ്വാസി അല്ലാത്തവർ, മതങ്ങളെയും മതങ്ങളിലെ അനാചാരങ്ങളെയും വിമർശിക്കുന്നതിന്റെ കാരണവും ജസ്ല പറയുന്നു. മതത്തിന്റെ പല ഭാഗങ്ങളും വ്യക്തിപരമായി നമ്മളെ പിന്തുടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ്, വരും തലമുറയ്‌ക്കെങ്കിലും ഇതിൽ നിന്നും ഒരു മോചനം ലഭിക്കട്ടെ എന്ന് കരുതി ഇത്തരം കാര്യങ്ങൾ വിശദീകരിക്കുന്നതെന്ന് ജസ്ല ചൂണ്ടിക്കാട്ടുന്നു.

Also Read:കന്നുകാലികളെ കടത്തിയ ട്രക്ക് സിനിമ സ്റ്റൈലിൽ ചേസ് ചെയ്ത് പിടികൂടി: വീഡിയോ

‘ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താങ്ങും തണലും ആയത് പോലെ, ഭർത്താവ് മരിച്ച് കഴിഞ്ഞും താങ്ങും തണലും ആകണം എന്ന് പറഞ്ഞായിരുന്നു സതി ആചരിച്ച് പോന്നിരുന്നത്. സതി നിർത്തലാക്കിയതിന് ശേഷം മുപ്പത് വർഷങ്ങൾ കഴിഞ്ഞ്, രാജ്യത്ത് വീണ്ടും സതി നടപ്പിലാക്കപ്പെട്ടിരുന്നു. ദേവരാല എന്ന ഗ്രാമത്തിലായിരുന്നു സതി വീണ്ടും നടന്നത്. ഭർത്താവ് മരിച്ചതിന്റെ മനോവിഷമത്തിൽ ഭാര്യയായ പതിനെട്ടുകാരി ഭർത്താവിനൊപ്പം പോകണമെന്ന് വാശി പിടിച്ചു. ഗ്രാമവാസികൾ എല്ലാം പെൺകുട്ടിയുടെ ആഗ്രഹം നടപ്പിലാക്കാൻ, ഇവരെ അണിയിച്ച് ഭർത്താവിന്റെ ചിതയ്‌ക്കൊപ്പം കൊണ്ടുപോയി. തീ കത്തിയപ്പോൾ, അവൾ ഇറങ്ങി ഓടാൻ ശ്രമിച്ചു. പക്ഷേ, ആരും സമ്മതിച്ചില്ല. ഗ്രാമവാസികളും നാട്ടുകാരും അവളെ വീണ്ടും ചിതയിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിനെതിരെ സംഘടനകൾ ഇറങ്ങിത്തിരിച്ചു.

വീണ്ടും സതി നിരോധിച്ചതായി ഉത്തരവ് വന്നു. ഇതിനെതിരെ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടത്തിയത് ആർ.എസ്.എസ് ആയിരുന്നു. രണ്ട് ലക്ഷത്തോളം ആളുകൾ സതി നിരോധനത്തിനെതിരെ രംഗത്ത് വന്നു. റാലിക്ക് നേതൃത്വം കൊടുത്തത് ആർ.എസ്.എസ് ആയിരുന്നു. ആചാരം സംരക്ഷിക്കണമെന്ന് പറഞ്ഞ് ബഹളം വെച്ചത് ആർ.എസ്.എസ് ആയിരുന്നു. ഇവർക്കെതിരെ രംഗത്ത് വന്നത് പുരോഗമന പ്രസ്ഥാനങ്ങൾ ആയിരുന്നു. സംഘപരിവാർ നവോത്ഥാനത്തിന്റെ കൊലയാളികൾ ആണ്. നിയമം തെറ്റിച്ച 11 പേർക്കെതിരെ കേസെടുത്തു. അവരിൽ പ്രമുഖനായ, ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും അന്ന് ബി.ജെ.പി എം.എൽ.എയുമായിരുന്ന രാജേന്ദ്ര സിങ് റാത്തോർ ഉണ്ടായിരുന്നു. ഇയാൾ പിന്നീട്, രാജസ്ഥാനിൽ മന്ത്രിയായി. മറ്റൊരാൾ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പ്രതാപ് സിങ് ആയിരുന്നു. ബി.ജെ.പി നേതാവായ നരേന്ദ്ര സിങും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു’, ജസ്ല പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button