KeralaLatest NewsNews

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി

കൃഷ്ണമണിയും അറസ്റ്റിലായ ഫിയാസും വിദേശത്ത് ബിസിനസ് നടത്തിയിരുന്നവരാണ്

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേവസിയെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി. വ്യാപാരിയെ മര്‍ദ്ദിച്ച്‌ പണം തട്ടിയ കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല സെക്രട്ടറി കൂടിയാണ് ടിബിന്‍.

എളമക്കര ജവാന്‍ ക്രോസ് റോഡില്‍ ‘കോസ്മിക് ഇന്നവേഷന്‍സ്’ നടത്തുന്ന കാസർഗോഡ് ഹോസ്ദുര്‍ഗ് സ്വദേശി കൃഷ്ണമണിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ടുലക്ഷം രൂപ തട്ടിയ കേസിലാണ് ടിബിന്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റിലായത്. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഫിയാസും (42) തമ്മനം സ്വദേശി ഷമീറുമാണ് (32) ടിബിനൊപ്പം അറസ്റ്റിലായത്.

read also: ശബരിമല നട തുറന്നു: നാളെ മുതൽ ഭക്തർക്ക് പ്രവേശനം ലഭിക്കും

കൃഷ്ണമണിയും അറസ്റ്റിലായ ഫിയാസും വിദേശത്ത് ബിസിനസ് നടത്തിയിരുന്നവരാണ്. കൃഷ്ണമണി എളമക്കരയില്‍ ഒരു സ്ഥാപനം തുടങ്ങിയപ്പോള്‍ ഫിയാസ് ജോലിക്കാരനായി ചേര്‍ന്നു. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് തനിക്ക് നല്‍കാനുള്ള 40 ലക്ഷം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾക്കൊപ്പം ഫിയാസ് ഇയാളുമായി വഴക്കിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button