KeralaLatest NewsNews

പുലിപ്പേടിയിൽ നാട്ടുകാർ: കാട്ടാന ആക്രമണവും രൂക്ഷം

കൊച്ചി: പാണിയേലി കുത്തുകലിലെ നാട്ടുകാർ വീണ്ടും പുലിപ്പേടിയിൽ. പാണിയേലിക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് കൃഷിയിടത്തിൽ മേഞ്ഞു നടന്ന പശുവിനെ പുലി കൊന്നു തിന്നു. പുത്തൻകുടി സജിയുടെ രണ്ട് വയസ് പ്രായമുള്ള പശുവിനെയാണ് കൊന്നത്. മാംസം പകുതിയോളം പുലി തിന്നു.
കൃഷിയിടത്തിലേക്ക് മേയ്ക്കാനായി അഴിച്ചുവിട്ട പശുക്കളിലൊന്നിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെയാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. എന്നാൽ, പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ് പറഞ്ഞു. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇവടെ കാട്ടാന ആക്രമണവും രൂക്ഷമാണ്. ഇലവുംകുടി പ്രഭാകരന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. വനാതിർത്തിയിൽ കഴിയുന്ന കുടുംബങ്ങൾക്ക് കാട്ടാന, പുലി, കാട്ടുപന്നി എന്നിവമൂലമുണ്ടാകുന്ന കൃഷിനാശം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

രണ്ട് മാസം മുൻപാണ് പാണിയേലി, മേയ്ക്കപ്പാല, കുത്തുങ്കൽ എന്നിവിടങ്ങളിൽ വളർത്തുനായ്ക്കളേയും ആടുകളേയും പുലി കൊന്നുതിന്നത്. മാസങ്ങൾക്ക് മുൻപ് പ്ലാമുടിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പുലിയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button