Latest NewsNewsInternational

റഷ്യൻ പട്ടാളക്കാർ ബലാത്സംഗം ചെയ്യാതിരിക്കാൻ മുടി മുറിച്ച് ഉക്രൈൻ പെൺകുട്ടികൾ

കീവ്: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കടന്നുകയറി യുദ്ധം ചെയ്യുന്ന റഷ്യൻ പട്ടാളക്കാർ തങ്ങളെ ബലാത്സംഗം ചെയ്യുന്നതായി ഉക്രൈനിലെ പെൺകുട്ടികളുടെ പരാതി. ഇവരുടെ കൈയ്യിൽ നിന്നും രക്ഷപ്പെടാനായി, സ്വന്തം മുടി മുറിച്ച് കളയുകയാണ് പെൺകുട്ടികൾ. ഉക്രൈനിൽ റഷ്യൻ സൈനികർ ചെയ്തുവരുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക അനുദിനം വർധിക്കുകയാണ്. ഇതിനിടയിലാണ്, ബലാത്സംഗ ആരോപണവും.

ഇവാൻകീവിലാണ് റഷ്യൻ പട്ടാളക്കാർ ഉക്രൈൻ പെൺകുട്ടികളെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നത്. ഇവരിൽ നിന്നും രക്ഷപെടുന്നതിനായി, തങ്ങളുടെ ഭംഗിയാർന്ന മുടികൾ മുറിച്ച് കളയുകയാണ് പെൺകുട്ടികൾ. സ്വയം ‘ആകർഷണം കുറഞ്ഞവരാകാനുള്ള’ ശ്രമത്തിന്റെ ഭാഗമായാണിത്. ഡെപ്യൂട്ടി മേയർ മറീന ബെഷാസ്റ്റ്ന ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുടി മുറിച്ച് കളഞ്ഞാൽ ആകർഷണം കുറയുമെന്ന പ്രതീക്ഷയിലാണ് പെൺകുട്ടികൾ.

Also Read:വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എം. സി ജോസഫൈൻ അന്തരിച്ചു

15 -ഉം 16 -ഉം വയസുള്ള രണ്ട് ഉക്രൈൻ സഹോദരിമാർ റഷ്യൻ സൈനികരുടെ കയ്യിൽ അകപ്പെടുകയും, ഭയാനകമായ രീതിയിൽ പീഡനത്തിന് ഇരയാവുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ചും മറീന സംസാരിച്ചു. ‘ഒരു ഗ്രാമത്തിൽ രണ്ട് സഹോദരിമാർ ബലാത്സംഗം ചെയ്യപ്പെട്ട ഒരു കേസുണ്ട്. 15 -ഉം 16 -ഉം വയസ് മാത്രമുള്ള കുട്ടികൾ ആയിരുന്നു അവർ. സ്ത്രീകളെ ദുരുപയോഗം ചെയ്യാൻ സൈനികർ, അവരുടെ മുടിക്ക് പിടിച്ച് വലിച്ച് ബേസ്മെന്റിൽ നിന്ന് പുറത്തേക്കിടുന്നു. പെൺകുട്ടികൾ തങ്ങളുടെ ആകർഷകത്വം കുറയ്ക്കാൻ മുടി വെട്ടി ചെറുതാക്കുന്നു. ആരും അവരെ നോക്കില്ല എന്ന പ്രതീക്ഷയിലാണ് അവർ ഇത് ചെയ്യുന്നത്’, മറീന പറഞ്ഞു.

Also Read:രാജ്യത്ത് വീണ്ടും എക്‌സ്.ഇ: മുംബൈയിലും കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ, ഉക്രൈനിലെ പല പട്ടണങ്ങളിലും റഷ്യൻ സൈനികർ കുടുംബങ്ങൾക്ക് മുന്നിൽ വെച്ച് സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ചില ഹൃദയഭേദകമായ കഥകൾ പുറത്തുവന്നിരുന്നു. ഉക്രൈനിലെ സായുധസേനയുടെ പുതിയ ആരോപണങ്ങൾ അനുസരിച്ച്, 12-16 വയസ് പ്രായമുള്ള പെൺകുട്ടികൾ ഉൾപ്പെടെ 300 -ലധികം ബലാത്സംഗ കേസുകൾ റഷ്യൻ സൈന്യം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

അധിനിവേശത്തിന്റെ തുടക്കം മുതൽ തന്നെ റഷ്യക്കെതിരെ നിരവധി യുദ്ധക്കുറ്റങ്ങൾ ആരോപിക്കപ്പെട്ടു. എന്നാൽ, ഇപ്പോഴുയരുന്ന ബലാത്സംഗ ആരോപണത്തെ റഷ്യൻ സൈന്യം തള്ളിക്കളയുകയാണ്. റഷ്യൻ സൈന്യം ഉക്രൈനിൽ ലൈംഗിക ആക്രമണങ്ങളെ ഒരു യുദ്ധമുറയായി ഉപയോഗിക്കുന്നുവെന്ന ആരോപണം, സൈന്യം നിഷേധിക്കുന്നുണ്ട്. ഇതോടെ, റഷ്യയുടെ യുദ്ധക്കുറ്റങ്ങൾക്ക് പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉക്രൈൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button