Latest NewsNewsBahrainInternationalGulf

എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കും: തീരുമാനവുമായി ബഹ്‌റൈൻ

ബഹ്‌റൈൻ: എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കുമെന്ന് ബഹ്റൈൻ. ആരാഡ് ഹൈവേയിൽ നിന്ന് എയർപോർട്ട് റോഡ് 2403-ലേക്കുള്ള എക്‌സിറ്റ് അടയ്ക്കാൻ തീരുമാനിച്ചതായി ബഹ്റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു. ഏപ്രിൽ 11, തിങ്കളാഴ്ച്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

Read Also: പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയിലേക്ക് മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ

ശൈഖ് ഖലീഫ കോസ് വേയിൽ നിന്ന് ആരാഡ് ഹൈവേയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ, എയർപോർട്ടിലെ അറൈവൽ, ഡിപ്പാർച്ചർ മേഖലകളിലേക്ക് എത്തുന്നതിനായി, ആരാഡ് ഹൈവേയിലെ ഫാൽക്കൺ സിഗ്നലിൽ നിന്നുള്ള പാത ഉപയോഗപ്പെടുത്താൻ അധികൃതർ നിർദ്ദേശം നൽകി.

Read Also: അതിന്റെ ക്രെഡിറ്റ്‌ ആർഎസ്എസിന് തന്നെയിരിക്കട്ടെ: ഇത്തരം പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം

shortlink

Related Articles

Post Your Comments


Back to top button