Latest NewsNewsInternational

മനുഷ്യരാശിയെ ഉന്മൂലനം ചെയ്യാന്‍ അയ്യായിരത്തിലധികം വൈറസുകള്‍ ആവിര്‍ഭവിച്ചു

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം

കാലിഫോര്‍ണിയ: മനുഷ്യരാശിയെ ഉന്മൂലനം ചെയ്യാന്‍ അയ്യായിരത്തിലധികം വൈറസുകള്‍ ആവിര്‍ഭവിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം.
മനുഷ്യരാശിയെ മുഴുവനായി തകര്‍ക്കാന്‍ സാധിക്കുന്ന ഈ വൈറസുകള്‍ സമുദ്രത്തില്‍ വ്യാപകമായി വിഹരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also : റോഡപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികം; കേന്ദ്രസർക്കാർ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അപകടകാരികളായ വൈറസുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അതില്‍ മിക്കതും മനുഷ്യനെ ബാധിക്കാറില്ല. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയ വൈറസുകള്‍ മനുഷ്യരെ വ്യാപകമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മനുഷ്യരിലെ അസുഖങ്ങള്‍ക്ക് കാരണമാവുന്ന ആര്‍എന്‍എ വൈറസുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ് ഇവ. ജലദോഷം മുതല്‍ കൊറോണ വരെ ഈ വൈറസ് ബാധ മൂലം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മനുഷ്യരെ കൂടാതെ മൃഗങ്ങളെയും ചെടികളെയും ഇത് ബാധിക്കുന്നുണ്ട്. ഈ വൈറസുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് മറ്റൊരു പ്രശ്‌നം.

സമുദ്രത്തില്‍ കണ്ടെത്തിയ ആര്‍എന്‍എ വൈറസുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ചെറിയജീവികളായ പ്ലാങ്ക്തണുകളിലാണ്. സമുദ്രജീവികളുടെ ഭക്ഷ്യ ശൃഖലയുടെ ആദ്യ കണ്ണിയായി കണക്കാക്കുന്ന പ്ലാങ്ക്തണുകള്‍ക്ക് വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും ഒഴുക്കിനെതിരെ നീന്താനും ശേഷിയുണ്ട്. ഈ പ്ലാങ്ക്തണുകളുടെ കൂട്ടത്തിലാണ് വൈറസുകളെ കണ്ടെത്തിയിരിക്കുന്നത്.

ഗവേഷകര്‍ നടത്തിയ പരീക്ഷണത്തില്‍ 5504 വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആര്‍എന്‍എ ഘടകം മസ്സിലാക്കി ഇവയുടെ സാമ്യവും അന്തരവും തിരിച്ചറിഞ്ഞ് വൈറസുകളുടെ എണ്ണം തിട്ടപ്പെടുത്തി. ലോകത്തെ എല്ലാ സമുദ്രങ്ങളിലും ഈ വൈറസുകളുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പടിഞ്ഞാറന്‍ പസഫിക്കിലും, അന്റാര്‍ട്ടിക് മേഖലകളിലും മാത്രമാണ് ഇവയുടെ കുറവ് കണ്ടെത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button