Latest NewsIndiaNewsInternational

‘എന്റെ വീട്ടുകാരുടെ തലവെട്ടി, നിങ്ങൾ കരുതുന്നതിനേക്കാൾ ക്രൂരന്മാരായിരുന്നു അവർ’: ഐ.എസിനെ കുറിച്ച് താലിബാൻ എഞ്ചിനീയർ

ഇസ്ലാമാബാദ്: ഏകദേശം എട്ട് വർഷം മുമ്പ് കിഴക്കൻ അഫ്ഗാനിസ്ഥാനിലെ തന്റെ ഗ്രാമം ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തപ്പോൾ കൗമാരത്തിലെത്തിയ ഒരു യുവ താലിബാൻ പോരാളിയായിരുന്നു ബഷീർ. ഗ്രാമത്തിലുള്ള താലിബാൻ പ്രവർത്തകരെ ഐ.എസ് തീവ്രവാദികൾ വെടിവെച്ച് കൊന്നു. പലരുടെയും തലവെട്ടി. കുടുംബങ്ങളുടെ കണ്മുന്നിൽ വെച്ചായിരുന്നു ഇത്. ബഷീർ ഓടിരക്ഷപ്പെട്ടു. ഒളിവിൽ കഴിഞ്ഞു. നംഗർഹാർ പ്രവിശ്യയിലെ നിരവധി ജില്ലകൾ ഐ.എസ് നിയന്ത്രണത്തിലാക്കിയപ്പോഴൊക്കെ ബഷീർ ഒളിവിലായിരുന്നു. കാലക്രമേണ, അദ്ദേഹം താലിബാൻ നിരയിലേക്ക് ഉയർന്നു.

ഇപ്പോൾ എഞ്ചിനീയർ ബഷീർ എന്നാണ് അറിയപ്പെടുന്നത്. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഇന്റലിജന്‍സ് മേധാവിയായ എഞ്ചിനീയര്‍ ആണ് ബഷീറിപ്പോൾ. ഐ.എസിനെ തകർക്കാനുള്ള പ്രചാരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. സ്വന്തം ജില്ലയായ കോട്ടിൽ ചെറുപ്പത്തിൽ താൻ നേരിട്ട് കണ്ട ക്രൂരതകൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ബഷീർ പറയുന്നു. നംഗർഹാറിന്റെ തലസ്ഥാനമായ ജലാലാബാദിലെ തന്റെ ആസ്ഥാനത്ത് വെച്ച് അസോസിയേറ്റഡ് പ്രസ്സിനോട് (എ.പി) സംസാരിക്കുകയായിരുന്നു ബഷീർ. താലിബാൻ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയതോടെ മറ്റ് വഴികളില്ലാതെ, ഐ.എസ് പാകിസ്ഥാനിൽ ബലമുറപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അഫ്‌ഗാനിലെ ബഷീർ പറയുന്നു.

Also Read:ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും

‘അവരുടെ ക്രൂരത എനിക്ക് വാക്കുകളിൽ വിശദീകരിക്കാൻ കഴിയില്ല. നിങ്ങൾ കരുതുന്നതിനേക്കാൾ ക്രൂരന്മാരായിരുന്നു അവർ’, ബഷീർ പറയുന്നു.

എട്ട് മാസം മുമ്പ്, അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ വന്നതിനുശേഷം, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ അടിച്ചമർത്തുന്നതിൽ താലിബാൻ അവരുടെ വിജയം കൊട്ടിഘോഷിച്ചു. എന്നാൽ, തീവ്രവാദികൾ അയൽരാജ്യമായ പാകിസ്ഥാനിലേക്ക് വ്യാപിക്കുകയും അവിടെ ആക്രമണം ശക്തമാക്കുകയും ചെയ്തു. ഐ.എസ് അതിരുകളില്ലാത്ത ഒരു തീവ്രവാദ ഗ്രൂപ്പായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. അക്രമാസക്തവും തീവ്രവുമായ നിരവധി സംഘടനകളിൽ ഏറ്റവും അപകടകാരിയായ സംഘടനയായി ഐ.എസ് മാറി. അതിന്റ ഏറ്റവും പുതിയ തെളിവായിരുന്നു, വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പള്ളിയിൽ ബോംബാക്രമണം നടത്തിയത്.

പഴയ നഗരമായ പെഷവാറിലെ കുഷാ കിസാൽദാർ ഷിയാ പള്ളിയിൽ മാർച്ച് 4 ന് നടന്ന ബോംബ് സ്‌ഫോടനം പാക് ജനതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. രാജ്യത്ത് വീണ്ടും ആക്രമണങ്ങൾ ഉണ്ടാകുകയാണോ എന്ന ഭീതിയിലാണ് അവർ കഴിയുന്നത്. കഴിഞ്ഞ വർഷമാണ് ഐ.എസ് തങ്ങളുടെ ശക്തി വീണ്ടും കാണിച്ച് തുടങ്ങിയത്. വളരെ പെട്ടെന്നാണ് ഐ.എസ് തങ്ങളുടെ ആക്രമണ മുഖം വെളിപ്പെടുത്തിയതെന്ന് പാകിസ്ഥാനിലെ തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അമീർ റാണ പറഞ്ഞു.

Also Read:ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചത് ദുബായ്: അധികമായെത്തിയത് 30 ലക്ഷത്തിലേറെ യാത്രക്കാർ

ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം മാർച്ച് അവസാനത്തോടെ, പാകിസ്ഥാനിൽ 52 തവണ ഐ.എസ് ആക്രമണം നടത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 35 ആയിരുന്നു. ആക്രമണ പരമ്പര തന്നെയായിരുന്നു ഐ.എസ് നടത്തിയത്. ഈ വർഷം നടന്ന ആക്രമണങ്ങളിൽ ഇതുവരെ 155 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം 68 ആയിരുന്നു കണക്ക്. ഐ.എസ് നിരന്തരമായി പാകിസ്ഥാനെ ആക്രമിക്കുകയാണ്.

അതേസമയം, അഫ്ഗാനിസ്ഥാനിൽ ഐ.എസ് ആക്രമണങ്ങൾ കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. യു.എസുമായി മുൻപ് അഫ്‌ഗാനിൽ വെച്ച് നിരന്തരം യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ഐ.എസിനെ വിരട്ടിയോടിച്ചത് താലിബാൻ ആണ്. അഫ്ഗാൻ കീഴടക്കിയ താലിബാന്റെ ശക്തിക്ക് മുന്നിൽ പൊരുതി നിൽക്കാൻ ഐ.എസിന് സാധിച്ചില്ല. കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചടക്കിയപ്പോൾ ഗത്യന്തരമില്ലാതെ ഐ.എസിന് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറേണ്ടി വന്നു. ഖിലാഫത്തിന് കീഴിൽ ഒരു ഏകീകൃത മുസ്ലീം ലോകം സ്ഥാപിക്കാനുള്ള ശ്രമമാണ് ഐ.എസ് നടത്തുന്നത്. താലിബാന്റെ വരവിന് ശേഷം, അഫ്‌ഗാനിൽ അധികം കളിക്കാൻ ഐ.എസ് നിന്നില്ല. ഐ.എസ് ശക്തികേന്ദ്രങ്ങളെന്ന് കരുതിയിരുന്ന സ്ഥലങ്ങളിൽ താലിബാൻ ആധിപത്യം ഉറപ്പിച്ചു. ഐ.സുമായുള്ള യുദ്ധത്തിൽ താലിബാൻ വിജയിച്ചുവെന്ന് ബഷീർ പറയുന്നു.

‘ആ പ്രദേശങ്ങളിലെല്ലാം ഞങ്ങൾക്ക് ആധിപത്യം ലഭിച്ചു. ആ ഇടങ്ങൾ മുഴുവൻ ഇപ്പോൾ ഞങ്ങളുടേതാണ്. അവർക്ക് വേണമെങ്കിൽ, ചില വീടുകളിൽ ഒളിവിൽ കഴിയാം. എന്നാൽ, അത് ദീർഘനാളത്തേക്ക് സാധിക്കില്ല. അവരുടെ നിയന്ത്രണത്തിൽ ഒരു പ്രദേശവുമില്ല. ഇതുവരെ അറിയാത്തതോ ഉപയോഗിക്കാത്തതോ ആയ തന്ത്രങ്ങളൊന്നും ഞങ്ങൾക്കില്ല. അഫ്ഗാൻ ഗ്രാമങ്ങൾക്കുള്ളിൽ, താലിബാന്റെ ആഴത്തിലുള്ള വ്യാപനവും ചെറിയ കുഗ്രാമങ്ങളിലുള്ള പള്ളികളുമായും മദ്രസകളുമായും ഉള്ള ബന്ധവും ഐ.എസിന് പ്രവർത്തിക്കാനുള്ള ഇടം കുറച്ചു’, ബഷീർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button