Latest NewsUAENewsInternationalGulf

യുഎഇയിൽ മൂടൽമഞ്ഞ്: ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ് ശക്തം. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: ലക്ഷദ്വീപിൽ വിദ്യാർത്ഥികളുടെ യൂണിഫോം പരിഷ്‌കരിക്കും: ഇനി എല്ലാവർക്കും റെഡി മെയ്ഡ് യൂണിഫോം, എതിർപ്പുമായി എസ്ഡിപിഐ

യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. പല പ്രദേശങ്ങളിലും ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറഞ്ഞു. ഹെവി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവ ട്രാഫിക് നിയമങ്ങളും വേഗപരിധിയും പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പു നൽകി. മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ, ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Read Also: ‘ലവ് ജിഹാദ് അല്ല, അവർ പ്രണയമായിരുന്നു’- 14 കാരിയെ പാർട്ടി നേതാവിന്റെ മകൻ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മമത

shortlink

Related Articles

Post Your Comments

Related Articles


Back to top button