Latest NewsKeralaNews

കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരും, കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ പ്രതികരിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരുമെന്നും, നിയമം കൊണ്ടുവരണമെന്ന് യഥാര്‍ത്ഥ കര്‍ഷകര്‍ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി. കേരളത്തില്‍ ഏറ്റവും ഒടുവിലായി സംഭവിച്ച കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also : ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: ലവ് ജിഹാദ് പ്രചരണത്തെ അംഗീകരിക്കില്ലെന്ന് യെച്ചൂരി

‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ ഏറ്റവുമധികം അമര്‍ഷമുള്ള ഒരാളാണ് താന്‍. എന്നാല്‍, ആ നിയമങ്ങള്‍ തിരിച്ചുവരുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. യഥാര്‍ത്ഥ കര്‍ഷകന്‍ അത് ആവശ്യപ്പെടും’, അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതിനിടെ, വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിയ്ക്ക് വിഷുക്കൈനീട്ടം നല്‍കിയതില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. വിഷുക്കൈനീട്ടത്തിന്റെ നന്മ മനസിലാക്കാന്‍ പറ്റാത്തവരോട് എന്താണ് പറയുകയെന്ന് അദ്ദേഹം ചോദിച്ചു. ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ആചാരമാണ് താന്‍ നടപ്പിലാക്കിയത്. ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണുള്ളതെന്നും നരേന്ദ്രമോദിയുടേയോ സുരേഷ് ഗോപിയുടേയോ ചിത്രമല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button