Latest NewsKeralaNewsIndia

സംവരണ പ്രക്ഷോഭ കേസില്‍ ഇളവ്: മത്സരിക്കുമെന്ന സൂചന നല്‍കി ഹര്‍ദിക് പട്ടേൽ

ന്യൂഡൽഹി: സംവരണ പ്രക്ഷോഭ കേസില്‍ ഇളവ് ലഭിച്ച സാഹചര്യത്തില്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ഹര്‍ദിക് പട്ടേല്‍. ഹര്‍ദിക്കിനെതിരായ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റാണ് ഹര്‍ദിക് പട്ടേല്‍.

Also Read : ശ്യാമള്‍ മണ്ഡല്‍ കൊലക്കേസ്: പ്രതിയുടെ ശിക്ഷാ വിധി ഇന്ന്

തന്റെ ലക്ഷ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുക മാത്രമല്ല, ജനസേവനം കൂടിയാണ്. താന്‍ തെറ്റായ കേസിലാണ് ശിക്ഷിക്കപ്പെട്ടത് എന്നാല്‍, സുപ്രീം കോടതി അത് സ്‌റ്റേ ചെയ്തിരിക്കുകയാണെന്നും പട്ടേൽ പറഞ്ഞു.

2015 ല്‍ പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തെ നയിച്ചത് പട്ടേലായിരുന്നു. ഒബിസി വിഭാഗത്തില്‍ സംവരണം വേണമെന്നായിരുന്നു ആവശ്യം. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ട്. ഇതെത്തുടര്‍ന്നാണ്, സുപ്രീം കോടതിയെ സമീപിക്കാന്‍ ഹര്‍ദിക് പട്ടേൽ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button