Latest NewsNewsIndia

ഒ.ടി.ടി പ്ലാറ്റ്‌ഫോം തുടങ്ങി ഫിഫ: ഇനി കളി ഫിഫ പ്ലസില്‍ സൗജന്യമായി

ലണ്ടന്‍: നെറ്റ്ഫ്‌ളിക്‌സ്‌, ആമസോണ്‍ പ്രൈം എന്നിവയുടേതിന് സമാനമായി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി ഫിഫ. മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഡോക്യുമെന്ററികളും ഉള്‍പ്പെടുന്ന പ്ലാറ്റ്‌ഫോം സര്‍വീസില്‍ തുടക്കത്തില്‍ സൗജന്യമായി സബ്‌സ്‌ക്രൈബ്  ചെയ്യാനുള്ള അവസരമാണ് ഫിഫ ഒരുക്കിയിരിക്കുന്നത്.

എന്നാല്‍, ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണത്തിലേക്ക് വരുമ്പോള്‍ സബ്‌സ്‌ക്രിപ്ഷന് നിരക്ക് പ്രഖ്യാപിക്കും.

ഒരു മാസം 1400 മത്സരങ്ങളിലധികം ഈ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.  വനിതാ ഫുട്ബോളിനും ഒ.ടി.ടിയിൽ പ്രാധാന്യം നൽകും. ജിയോബ്ലോക്കിങ് ഉപയോഗിച്ച് വിവിധ ഇടങ്ങളിൽ വിവിധ മത്സരങ്ങൾ സംപ്രേഷണം  ചെയ്യുമെന്നാണ് വിവരം.  പ്ലേസ്റ്റേഷനിലും ആപ്പ്സ്റ്റോറിലും ആപ്പ് ലഭ്യമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button