Latest NewsKerala

‘അത് ഗാന്ധിയുടെ ചിത്രമാണ്, മോദിയുടേയോ എന്റേതോ അല്ല, വിഷുവിന്റെ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപ്പറ്റങ്ങൾ’ -സുരേഷ് ഗോപി

എല്ലാ മതങ്ങളിലും ഓരോ ചടങ്ങുകളുണ്ട്. എല്ലാം കുഞ്ഞുങ്ങളുടെ സദ്ഭാവിയ്‌ക്ക് വേണ്ടിയാണ്.

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ മേൽശാന്തിയ്‌ക്ക് സുരേഷ്‌ഗോപി എംപി വിഷു കൈനീട്ടം നൽകിയതിൽ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി താരം. വിഷു കൈനീട്ടത്തിന്റെ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് പിന്നെ എന്താ പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ‘വിഷുവിന്റെ നന്മ മനസിലാക്കാൻ പറ്റാത്തവർ ചൊറിയൻ മാക്രിപ്പറ്റങ്ങളാണ്. ധൈര്യമുണ്ടെങ്കിൽ പ്രതികരിക്കട്ടെ, ഞാൻ തയ്യാറായിട്ടാണിരിക്കുന്നത്’- അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഐശ്വര്യപൂർണമായ തുടക്കം എന്ന് പറഞ്ഞ് വലതു കാതിൽ വെറ്റില വെച്ച് പേര് വിളിക്കുന്ന ചടങ്ങിൽ തുടങ്ങുന്നത് പോലെ എല്ലാ മതങ്ങളിലും ഓരോ ചടങ്ങുകളുണ്ട്. എല്ലാം കുഞ്ഞുങ്ങളുടെ സദ്ഭാവിയ്‌ക്ക് വേണ്ടിയാണ്. ഒരു രൂപ നോട്ടിൽ ഗാന്ധിയുടെ ചിത്രമാണ് ഉള്ളത്. നരേന്ദ്ര മോദിയുടേയോ സുരേഷ് ഗോപിയുടേതോ അല്ല. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മിയെ പ്രാർത്ഥിച്ച് കൈവെള്ളയിൽ വെച്ച് കൊടുക്കുന്നത് കുട്ടികൾ പ്രാപ്തി നേടി നിർവ്വഹണത്തിന് ഇറങ്ങുമ്പോൾ ഒരു വർഷമാവുമ്പോൾ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വർഷത്തിനാണ്’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് പിന്നെ എന്താ പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഹീനമായ ചിന്തയുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ. എന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ഒരു ആചാരമാണ് നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രാർത്ഥനയോടെ ഒരു രൂപ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ എന്തു പ്രശ്‌നമാണെന്ന് അദ്ദേഹം ചോദിച്ചു.

തൃശൂർ ജില്ലയിൽ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്‌ച്ച മുതൽ സുരേഷ് ഗോപി വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലെ വടക്കുംനാഥ ക്ഷേത്രത്തിൽ മോൽശാന്തിക്ക് പണം നൽകിയതാണ് വിവാദത്തിലായത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button