KeralaLatest News

മുഖ്യമന്ത്രിയായിരുന്ന വി.എസ് ലവ് ജിഹാദിനെതിര ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുത്തി, ഇന്ന് സിപിഎം ഭയക്കുന്നതെന്തിന്? കുമ്മനം

അന്നും ശേഷവും ഉണ്ടായിരുന്ന സംസ്ഥാന പോലീസ് മേധാവികളും ലവ് ജിഹാദിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: ലവ് ജിഹാദിനെ കുറിച്ച് സിപിഎം മുൻ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോർജ്ജ് എം തോമസിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമായ ഒന്നെന്ന്, മുൻ മിസോറാം ഗവർണ്ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. എന്നാൽ, ഇതിനു കടകവിരുദ്ധമായി ഇന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ അവരുടെ നേതാവായ ജോർജ് എം. തോമസിനെ തള്ളിപ്പറഞ്ഞതിനെതിരെയും കുമ്മനം പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പോലും ലവ് ജിഹാദിനെതിരെ നിരവധി വെളിപ്പെടുത്തൽ നടത്തിയെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ലവ് ജിഹാദ് എന്നത് സംഘപരിവാർ സൃഷ്ടിയാണെന്ന് പറഞ്ഞ് ജോർജ് എം. തോമസിന്റെ പരാമർശത്തിന് ആർ.എസ്.എസ് നേയും ബി.ജെ.പി.യേയും കുറ്റപ്പെടുത്തുന്ന പ്രവണത അപകടകരമാണെന്നും കുമ്മനം പറയുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നും ഇതു സംബന്ധിച്ച് സി.പി.എം. രേഖ തന്നെ ഉണ്ടെന്നും ഉള്ള സി.പി.എം. മുൻ എം.എൽ.എ.യും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോർജ് എം. തോമസിന്റെ വെളിപ്പെടുത്തൽ അതീവ ഉൽഘണ്ഠയോടും ഗൗരവത്തോടും കൂടിയാണ് ജനങ്ങൾ നോക്കിക്കാണുന്നത്.
കോടഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയായ മുസ്ലീം യുവാവ് ക്രിസ്ത്യൻ യുവതിയുമായി ഒളിച്ചോടി വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച പശ്ചാത്തലത്തിലായിരുന്നു ഈ പരാമർശം.

ഇന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ അവരുടെ നേതാവായ ജോർജ് എം. തോമസിനെ തള്ളിപ്പറഞ്ഞു . എന്നു മാത്രമല്ല ലവ് ജിഹാദ് സംഘ പരിവാർ സൃഷ്ടിയാണെന്ന് പറഞ്ഞ് ജോർജ് എം. തോമസിന്റെ പരാമർശത്തിന് ആർ.എസ്.എസ് നേയും ബി.ജെ.പി.യേയും കുറ്റപ്പെടുത്തുകയുമാണ്.
ഇക്കാര്യത്തിൽ സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് വിശദീകരണം ആവശ്യമാണ്. വിദ്യാസമ്പന്നരായ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വിവാഹം ചെയ്തു വിദേശത്തെത്തിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വിഷയം സി.പി.എം. ചർച്ച ചെയ്തതായിട്ടാണ് പാർട്ടി മുൻ എം.എൽ.എ. മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന്റെ രേഖകളുമുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ലോകത്തിലെ സകല കാര്യങ്ങളും ചർച്ച ചെയ്ത് അഭിപ്രായം പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി എന്തുകൊണ്ടാണ് ലവ് ജിഹാദിനെക്കുറിച്ചു ചർച്ച ചെയ്തോ എന്നുള്ള വിവരം പുറത്തു പറയാത്തത് ??
ചർച്ച ചെയ്തു എങ്കിൽ വിശദാംശങ്ങൾ രഹസ്യമാക്കി വച്ചിരിക്കുന്നത് എന്തിനെന്ന് ഇനിയെങ്കിലും പൊതുജനങ്ങളോട് പറയണം.
മുഖ്യമന്ത്രിയായി ചുമതലയിൽ ഇരിക്കെ സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ ലവ് ജിഹാദിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കോടിയേരി ബാലകൃഷ്ണനും വി എസ് നെ തള്ളി പറഞ്ഞില്ല.

അന്നും ശേഷവും ഉണ്ടായിരുന്ന സംസ്ഥാന പോലീസ് മേധാവികളും ലവ് ജിഹാദിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇപ്പോൾ ജോർജ് തോമസിനെതിരെ വാളോങ്ങുന്നത്
സിപിഎം നേതാക്കൾ എസ് ഡി പി ഐ പോലുള്ള തീവ്രവാദ സംഘടനകളോട് കൂടുതൽ അടുത്തു നിൽക്കുന്നതുകൊണ്ടാണ്. ലവ് ജിഹാദ് വിഷയത്തിൽ ക്രൈസ്തവ സഭ മേലധ്യക്ഷന്മാരും ഇരകളും ആഘാതം ഏറ്റവരും ശക്തമായി പ്രതികരിക്കുമ്പോൾ സിപിഎം തീവ്രവാദത്തിന് കൂട്ടുനിൽക്കുന്നത് തീർത്തും ആപൽക്കരമാണ്.

കേരളം തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സുരക്ഷിത താവളമെന്ന് രഹസ്യന്വേഷണ വിഭാഗം മുമ്പ് ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ, ജോർജ്ജ് എം. തോമസിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന് ബോധ്യമായിട്ടും അതിന്റെ രേഖകൾ രഹസ്യമാക്കി വച്ചിട്ടുണ്ടെങ്കിൽ അത് ആരെ സഹായിക്കാനാണെന്നും പൊതുജനങ്ങൾ തിരിച്ചറിയണം.

ഇങ്ങനെ ഒരു സത്യം വിളിച്ചു പറഞ്ഞതിന്, മുൻ എം.എൽ.എ ജോർജ് എം. തോമസിനെ പുറത്താക്കുമോ എന്നേ ഇനി അറിയാനുള്ളു. തല്പര കക്ഷികളെ പ്രീണിപ്പിക്കാൻ അതിനും മടിക്കാത്ത പ്രസ്ഥാനമാണ് സി.പി.എം.

shortlink

Related Articles

Post Your Comments

Related Articles


Back to top button