Latest NewsUAENewsInternationalGulf

താമസവിസ മാറ്റം: പുതിയ പരിഷ്‌കരണം മൂന്ന് എമിറേറ്റുകളിൽ പ്രാബല്യത്തിൽ

അബുദാബി: യുഎഇയിൽ താമസ വിസ പാസ്‌പോർട്ടിൽ നിന്ന് മാറ്റി എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിക്കുന്ന സംവിധാനം 3 എമിറേറ്റുകളിൽ പ്രാബല്യത്തിൽ. അബുദാബി, ഷാർജ, റാസൽഖൈമ എമിറേറ്റുകളാണ് പുതിയ പരിഷ്‌ക്കരണം പ്രാബല്യത്തിൽ വന്നത്. ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകളിൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നത് വരെ പാസ്‌പോർട്ടിൽ തന്നെ വിസ പതിക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു.

Read Also: കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്, അവൾ തനിച്ചല്ല, പ്രതികൾ വേറെയും ഉണ്ടെന്ന് മുത്തച്ഛൻ

പാസ്‌പോർട്ടിൽ വിസ പതിക്കുന്നത് നിർത്തലാക്കിയെങ്കിലും എമിറേറ്റ്‌സ് ഐഡിയിൽ വീസ വിവരങ്ങൾ ലഭ്യമാകുന്നതിനാൽ വിദേശ യാത്രയ്ക്ക് തടസ്സമാകില്ലെന്ന് ഫെഡൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിഎ) അറിയിച്ചു. പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും വഴി എയർലൈനുകൾക്ക് ഇപ്പോൾ താമസ വീസയുടെ നിജസ്ഥിതി പരിശോധിക്കാനാകും. ഇതു സംബന്ധിച്ച വിവരങ്ങൾ വിമാനക്കമ്പനികൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി..

വീസ, എമിറേറ്റ്‌സ് ഐഡി (സോഫ്റ്റ് കോപ്പി) പകർപ്പിന് അപേക്ഷിച്ചാൽ ഇമെയിൽ വഴിയും ലഭിക്കും. രാജ്യത്തിനു പുറത്തുള്ളവരുടെ വീസാ വിവരങ്ങൾ പാസ്പോർട്ട് റീഡർ വഴി പരിശോധിച്ച് പ്രവേശനം അനുവദിക്കാവുന്നതാണ്. പുതിയ പരിഷ്‌കാരം അനുസരിച്ച് എമിറേറ്റ്‌സ് ഐഡിയിൽ വ്യക്തിപരവും തൊഴിൽപരവുമായ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനാൽ ഇനി വിസയ്ക്കും തിരിച്ചറിയൽ കാർഡിനും വ്യത്യസ്ത അപേക്ഷ നൽകേണ്ടതില്ല.

Read Also: യുവേഫ ചാമ്പ്യൻസ് ലീഗ്: വമ്പന്മാരെ തകർത്ത് റയലും വിയ്യാറയലും സെമിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button