COVID 19Latest NewsNewsIndia

കോവിഡ് പടരുന്നു: സ്കൂളുകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളില്‍ വരുമ്പോൾ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.

read also: കൈനീട്ടം നൽകുമ്പോൾ കാലിൽ തൊട്ട് വന്ദിക്കുന്നത് നമ്മുടെ സംസ്കാരം: സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി കെ സുരേന്ദ്രൻ

ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ഈ പശ്ചാത്തലത്തില്‍, സ്‌കൂളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളില്‍ വരുമ്പോൾ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കണം. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗം കണ്ടെത്തിയാല്‍ സ്‌കൂള്‍ അടച്ചിടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button