
കൽപറ്റ∙ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. 800 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ബംഗാൾ സ്വദേശി അനോവർ അറസ്റ്റിലായത്.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കു പോകുന്ന ബസിലായിരുന്നു ബംഗാൾ സ്വദേശി ഉണ്ടായിരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, പ്രിവന്റീവ് ഓഫിസർ വി.ആർ. ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ സജീവ്, ഒ.കെ. ജോബിഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post Your Comments