KeralaLatest NewsNews

അബദ്ധത്തില്‍ പോലും ഗൂഗിളില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതാ

ഇക്കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ തിരയരുത്

1. ഗര്‍ഭച്ഛിദ്രം

ഗര്‍ഭച്ഛിദ്രത്തിന്റെ രീതികളെക്കുറിച്ച് നിങ്ങള്‍ അബദ്ധത്തില്‍ ഗൂഗിളില്‍ തിരഞ്ഞാല്‍, നിങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടി വന്നേക്കാം. യഥാര്‍ത്ഥത്തില്‍ ഡോക്ടറുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിരുദ്ധമാണ്. അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം അനുവദിക്കൂ.

2. ബോംബ് ഉണ്ടാക്കുന്ന രീതി

ബോംബ് ഉണ്ടാക്കുന്ന രീതിയോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളോ ഗൂഗിളില്‍ തിരയരുത്. ഇതും നിങ്ങളെ ജയിലിലാക്കാം. യഥാര്‍ത്ഥത്തില്‍, നിങ്ങള്‍ ഈ തിരച്ചില്‍ നടത്തുമ്പോള്‍, നിങ്ങളുടെ സിസ്റ്റത്തിന്റെ ഐ പി അഡ്രസ്സ് നേരിട്ട് പോലീസിലും മറ്റ് അന്വേഷണ ഏജന്‍സികളിലും എത്തുന്നു. ഇതിന് ശേഷം ഏജന്‍സിക്ക് നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാം.

3. ചൈല്‍ഡ് പോണ്‍

ഇന്ത്യയില്‍ കുട്ടികളുടെ പോണോഗ്രഫിക്കെതിരെയുള്ള നിയമങ്ങള്‍ വളരെ കര്‍ശനമാണ്. ഗൂഗിളില്‍ ചൈല്‍ഡ് പോണ്‍ സെര്‍ച്ച് ചെയ്താല്‍ അത് നിങ്ങളെ കുടുക്കി കളയും. ചൈല്‍ഡ് പോണ്‍ കാണുന്നതും പങ്കിടുന്നതും പോക്സോ ആക്ട് 2012 ലെ സെക്ഷന്‍ 14 പ്രകാരം കുറ്റകരമാണ്.

4. പീഡനം, ബലാത്സംഗ ഇരയുടെ ഫോട്ടോ പങ്കിടല്‍

ഗൂഗിളിലോ മറ്റ് അനുബന്ധ പ്ലാറ്റ്ഫോമുകളിലോ ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ പേരോ ഫോട്ടോയോ നിങ്ങള്‍ പങ്കിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കും. ഇത് നിയമപ്രകാരം കുറ്റകരമാണ്.

5. പൈറേറ്റഡ് സിനിമകള്‍ പങ്കിടല്‍

ഗൂഗിളിന്റെ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ ഒരു സിനിമയുടെ റിലീസിന് മുമ്പ് അതിന്റെ പൈറേറ്റഡ് കോപ്പി പങ്കിടുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍, ഈ സാഹചര്യത്തിലും നിങ്ങള്‍ പിടിയിലായേക്കും. ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button