Latest NewsKeralaNews

വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ പിണറായി വിജയന്റെ കാല്‍ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങള്‍

വിജയരാഘവന്റെ വായ അടപ്പിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: വിഷു കൈനീട്ടം നല്‍കിയതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപിക്കെതിരെ വിവാദങ്ങള്‍ തൊടുത്തുവിട്ട സിപിഎം നേതാവ് എ വിജയരാഘവന് മറുപടിയുമായി സോഷ്യല്‍ മീഡിയ. സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന വിജയരാഘവന്റെ പരാമര്‍ശത്തിന്, വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന്റെ കാല്‍ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ.

Read Also : കൈനീട്ടം നൽകുമ്പോൾ കാലിൽ തൊട്ട് വന്ദിക്കുന്നത് നമ്മുടെ സംസ്കാരം: സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി കെ സുരേന്ദ്രൻ

കഴിഞ്ഞ ദിവസമാണ് വിഷു കൈനീട്ടം സ്വീകരിച്ച ശേഷം കാല് തൊട്ട് വന്ദിച്ച സംഭവം സിപിഎം നേതാക്കള്‍ വിവാദമാക്കിയത്. ഇതിന് പിന്നാലെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അച്ഛനും മുഖ്യമന്ത്രിയെ കാണാന്‍ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ കാല് തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. കാല് തൊട്ട് വന്ദിക്കുന്നത് വിലക്കാനോ പിന്‍മാറാനോ മുഖ്യമന്ത്രി ശ്രമിക്കുന്നില്ലെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സുരേഷ് ഗോപിയുടെ കാല് തൊട്ട് വന്ദിച്ചത് മഹാ അപരാധമെന്ന തരത്തിലാണ് സിപിഎം പ്രചാരണം.

സിനിമയിലെ കഥാപാത്രമായാണ് സുരേഷ് ഗോപി പെരുമാറുന്നതെന്നും ഉത്തരേന്ത്യന്‍ പരിപാടി കേരളത്തില്‍ കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button