KeralaLatest NewsNews

തമിഴ്‌നാട് സ്വദേശി മരിച്ച സംഭവം : കെ സ്വിഫ്‌ട് ബസ് പൊലീസ് കസ്റ്റഡിയിൽ

കുന്നംകുളത്ത് വച്ചായിരുന്നു അപകടം

തൃശൂര്‍: തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി മരണപ്പെട്ട സംഭവത്തിൽ കെ. സ്വിഫ്‌ട് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളത്ത് വച്ചായിരുന്നു അപകടം. സംഭവത്തിൽ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു. തമിഴ്‌നാട് സ്വദേശി പരസ്വാമിയാണ് അപകടത്തില്‍ മരിച്ചത്.

read also: വിഷുക്കൈനീട്ടം കിട്ടുമ്പോൾ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം, കൈനീട്ട വിവാദം അവസാനിപ്പിക്കുക: സന്തോഷ് പണ്ഡിറ്റ്

തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് കുന്നംകുളം മലായ ജംഗ്ഷനില്‍ വെച്ച്‌ പുലര്‍ച്ചെ 5.30നാണ് അപകടത്തില്‍പ്പെട്ടത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് പരസ്വാമി അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന പരസ്വാമിയെ ഒരു പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചത്. റോഡില്‍ വീണ പരസ്വാമിയുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ കെ-സ്വിഫ്‌ട് ബസും കയറിയിറങ്ങുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button