Latest NewsIndiaNews

മുകളിലൂടെ ട്രെയിന്‍ കടന്നുപോയിട്ടും ഒരു കൂസലുമില്ലാതെ ട്രാക്കില്‍ എഴുന്നേറ്റിരുന്ന് യുവതി: അത്ഭുതകരമായ രക്ഷപ്പെടല്‍

ഏകദേശം 94,000 പേരാണ് ഈ വീഡിയോ കണ്ടത്.

റോത്തക്: ട്രെയിനിന് അടിയില്‍പ്പെട്ട യുവതിയുടെ അത്ഭുതകരമായ രക്ഷപ്പെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. ട്രാക്കില്‍ ഇരിക്കുന്ന യുവതിയ്ക്ക് മുകളിലൂടെ ട്രെയിന്‍ കടന്നുപോകുന്നതും അതിനു ശേഷം, ഒരു കൂസലുമില്ലാതെ ട്രാക്കില്‍ എഴുന്നേറ്റിരുന്ന് യുവതി ഫോണ്‍ ചെയ്യുന്നതുമാണ് വീഡിയോ.

READ ALSO: ‘ആര്‍ക്കാണ് ഇത്ര അസുഖം? അവരുടെ ഇഷ്ടം’: പറഞ്ഞു ചെയ്യിച്ചതാണെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് സുരേഷ് ഗോപി

ഐപിഎസ് ഓഫീസര്‍ ദിപാന്‍ഷു കബ്രയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. ഏപ്രില്‍ 12ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിൽ കാണിക്കുന്നത് ഇങ്ങനെ.. ഒരു ഗുഡ്‌സ് ട്രെയിന്‍ കടന്ന് പോയിക്കഴിയുമ്പോള്‍ യുവതി ട്രാക്കില്‍ കിടക്കുന്നു. തുടര്‍ന്ന് യുവതി ഒന്നും സംഭവിക്കാത്തതുപോലെ ട്രാക്കില്‍ എഴുന്നേറ്റിരിക്കുന്നു. തനിക്ക് വന്ന ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത് ട്രാക്കില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറിപ്പോകുന്നു.

 

ഏകദേശം 94,000 പേരാണ് ഈ വീഡിയോ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button