KeralaLatest NewsNews

പാലക്കാട് അ‌ഞ്ചംഗ സംഘത്തിന്റെ വെട്ടേറ്റ ആർ.എസ്.എസ്. നേതാവ് മരിച്ചു

പാലക്കാട്: പാലക്കാട് മേലാമുറിയിൽ അ‌ഞ്ചംഗ സംഘത്തിന്റെ വെട്ടേറ്റ ആർ.എസ്.എസ്. നേതാവ് മരിച്ചു. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മേലാമുറിയലെ കടയില്‍ കയറി രണ്ട് ബൈക്കിലായി എത്തിയ സംഘം ഇയാളെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട്ടെ ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി. ആരോപിച്ചു.

എലപ്പുള്ളിയില്‍ ഇന്നലെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സുബൈര്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എലപ്പുള്ളി കുത്തിയതോട് സ്വദേശിയായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്.

സുബൈറിന്‍റെ കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിലാണ് ആർ.എസ്.എസ്. പ്രവര്‍ത്തകന് വെട്ടേറ്റത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button