KeralaNattuvarthaLatest NewsNews

വര്‍ഗീയ ചേരിതിരിവാണ് ആർഎസ്എസും എസ്ഡിപിഐയും ലക്ഷ്യമിടുന്നത്, സിപിഎം അതിനെ ചെറുക്കും: എ കെ ബാലൻ

പാലക്കാട്‌: വര്‍ഗീയ ചേരിതിരിവാണ് ആർഎസ്എസും എസ്ഡിപിഐയും കേരളത്തിൽ ലക്ഷ്യമിടുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലൻ. വർഗീയതയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകർക്കുമെന്നും, കൊലപാതകങ്ങൾ കൊണ്ട് ഇവിടെ ഒന്നും നേടാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read:കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകും: മന്ത്രി പി എ മുഹമ്മദ് റിയാസ്

‘ഇത്തരം കൊലപാതകങ്ങള്‍ യാദൃശ്ചികമോ ഒറ്റപ്പെട്ടതോ അല്ല. സ്ഥലം നിശ്ചയിച്ചും സമയം നിശ്ചയിച്ചുമാണ്​ കൊലകള്‍ അരങ്ങേറുന്നത്​. വളരെ ആസൂത്രിതമായ ഇത്തരം ചെയ്തികളെ നിസാരമായി കാണാനാവില്ല. തീർച്ചയായും കേരളീയ സമൂഹം ഇതിനെതിരെ രംഗത്തെത്തണം’, എ കെ ബാലന്‍ വ്യക്തമാക്കി.

‘വര്‍ഗീയ ചേരിതിരിവാണ്​ ഇത്തരം ശക്​തികള്‍​ ആഗ്രഹിക്കുന്നത്​. അതിന്​ അവസരം പാലക്കാട്​ ജില്ലയിലെ മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കികൊടുക്കില്ല. ശക്​തമായ ഇടപെടല്‍ നടത്തും’, എ കെ ബാലന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button